സർപ്രൈസ് മാറ്റങ്ങളുമായി അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരെ നിർണായ മത്സരത്തിനുള്ള അർജന്റീനയുടെ പ്ലെയിൻ ഇലവൻ പ്രഖ്യാപിച്ചു. മെക്സിക്കോക്കെതിരെയുള്ള അർജന്റീന ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് പോളണ്ടിനെതിരെ ഇറങ്ങുന്നത്.
ഫോം കണ്ടെത്താൻ വിഷമിക്കുന്ന സ്ട്രൈക്കർ ലൗതാരോ മാർട്ടിനെസിന് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജൂലിയൻ ആൽവാരസിനെ ഉൾപ്പെടുത്തിയതാണ് ഇന്നത്തെ സർപ്രൈസ് മാറ്റം.
മധ്യനിര താരമായ ഗുയ്ഡോ റോഡ്രിഗസിന് പകരം മെക്സിക്കോക്കെതിരെ തകർപ്പൻ ഗോൾ നേടിയ എൻസോ ഫെർണാൻഡസ് ടീമിൽ ഇടം നേടി, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ്സ് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല പകരം ക്രിസ്ത്യൻ റൊമേരോ സെന്റർ ബാക്ക് ആയും ടീമിൽ ഇടം നേടി.മോന്റിയലിനു പകരം മോളിനയും സ്റ്റാർട്ട് ചെയ്യും
ഇന്നത്തെ മത്സരം അർജന്റീനക്ക് വളരെ നിർണായകമാണ് ഈ മത്സരം ജയിച്ചാൽ അടുത്ത റൗണ്ടിൽ പ്രവേശിക്കാം, സമനിലയാണെങ്കിൽ സൗദി അറേബ്യ മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.
അർജന്റീനയുടെ പ്ലെയിങ് ഇലവൻ:Dibu Martínez; Molina, Romero, Otamendi, Acuña; De Paul, Enzo Fernández, Alexis Mac Allister; Lionel Messi, Julián Álvarez and Di María