കഴിഞ്ഞ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം പുറത്ത്, പരിക്ക് ബ്രസീലിനെവിഴുങ്ങുന്നു

ലോകകപ്പിൽ മികച്ച പ്രകടനം നടത്തുമ്പോഴും ബ്രസീൽ പരിക്കിന്റെ തിരിച്ചടികളിൽ വലയുന്നു. സെർബിയക്കെതിരായ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ തന്നെ നെയ്മർ, ഡാനിലോ തുടങ്ങിയ താരങ്ങളെ ബ്രസീലിനു നഷ്ടമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇത് ടീമിന്റെ മുന്നേറ്റങ്ങളെ ബാധിക്കുകയും ചെയ്തു. സ്വിറ്റസർലണ്ടിനെതിരെ നടന്ന മത്സരത്തോടെ മറ്റൊരു താരം കൂടി പരിക്കേറ്റു പുറത്തു പോയിരിക്കുകയാണ്.
WATCH: #BNNBrazil Reports.
The Brazilian FA announced on Tuesday that defender Alex Sandro would miss Brazil’s last World Cup Group G encounter against Cameroon on Friday due to a hip injury sustained during the 1-0 victory over Switzerland. pic.twitter.com/hbNPtWnLJc
— Gurbaksh Singh Chahal (@gchahal) November 30, 2022
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പരിക്കേറ്റു പുറത്തു പോയ ലെഫ്റ്റ് ബാക്കായ അലക്സ് സാൻഡ്രോ അടുത്ത മത്സരം കളിക്കില്ലെന്ന് ടീം ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ ലെഫ്റ്റ് ഹിപ്പിൽ മസിൽ ഇഞ്ചുറിയുണ്ടെന്നും അത് മാറാൻ വിശ്രമം ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. കാമറൂണിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഇപ്പോൾ തന്നെ നോക്ക്ഔട്ട് യോഗ്യത നേടിക്കഴിഞ്ഞ ബ്രസീലിനെ സംബന്ധിച്ച് മത്സരം നിര്ണായകമല്ലെന്നതാണ് ആശ്വാസം.\
📊Alex Sandro vs Switzerland🇨🇭
93 Touches
54 Accurate passes (88.5%)
1 Dribble
1 Key pass
1 Cross
10/11 Duels won
0 Times dribbled past
7 Tackles
2 Interceptions
1 Clearance
2 Times fouledFirst player to make 7 tackles & win 11 possessions in a World Cup game since 2010. pic.twitter.com/vv3iDNSRY8
— ⋆𝗡𝗲𝘆𝗺𝗼𝗹𝗲𝗾𝘂𝗲 🇧🇷 (@Neymoleque) November 28, 2022
കഴിഞ്ഞ രണ്ടു മത്സരത്തിലും ബ്രസീലിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് അലക്സ് സാൻഡ്രോ. ബ്രസീൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും വഴങ്ങാതിരിക്കാൻ താരത്തിന്റെ സാന്നിധ്യം നിർണായകമായിരുന്നു. അടുത്ത മത്സരം മാത്രമേ സാൻഡ്രോക്ക് നഷ്ടമാകൂവെങ്കിൽ ബ്രസീലിനതു ഭീഷണിയാകില്ല. എന്നാൽ പ്രീ ക്വാർട്ടർ മത്സരം നഷ്ടമായാൽ അത് ടീമിനെ ബാധിക്കും.