പ്രീ ക്വാർട്ടറിനൊരുങ്ങുന്ന അർജന്റീനക്ക് കനത്ത തിരിച്ചടി, പ്രധാന താരം കളിക്കാൻ സാധ്യതയില്ല

ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിൽ ആധികാരികമായി തന്നെ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന ടീമിന് ആശങ്ക നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിക്ക് മൂലം മുന്നേറ്റനിരയിലെ സൂപ്പർതാരം ഏഞ്ചൽ ഡി മാറിയ പ്രീ ക്വാർട്ടർ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ഇന്നലെ പോളണ്ടിനെതിരെ നടന്ന മത്സരത്തിന്റെ അറുപതാം മിനുട്ടിൽ തന്നെ ഏഞ്ചൽ ഡി മരിയയെ പരിശീലകൻ പിൻവലിച്ചിരുന്നു. അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മസിൽ ഓവർലോഡാണ് താരത്തെ അലട്ടുന്ന പ്രശ്നം. ഓസ്ട്രേലിയക്കെതിരെ താരം കളിക്കുന്ന കാര്യത്തിൽ ഇപ്പോഴൊരു തീരുമാനവും പറയാൻ കഴിയില്ല. അവസാന നിമിഷത്തിലെ താരത്തെ കളിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ.
Ángel Di María with a muscle overload, no injury for Argentina. https://t.co/zWdRraRO0L pic.twitter.com/IlKSLOxCz0
— Roy Nemer (@RoyNemer) December 1, 2022
ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിലായിരുന്ന ഏഞ്ചൽ ഡി മരിയ ടൂർണമെന്റിനു തൊട്ടു മുൻപാണ് പരിക്കു മാറി തിരിച്ചു വന്നത്. അർജന്റീനയുടെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും ആദ്യ ഇലവനിൽ താരം കളിച്ചിരുന്നു. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മികച്ച പ്രകടനം നടത്തുന്ന താരം ഓസ്ട്രേലിയക്കെതിരെ കളിച്ചില്ലെങ്കിൽ അത് ടീമിന് തിരിച്ചടി നൽകും. ഡി മരിയക്ക് പകരം വെക്കാൻ കഴിയുന്ന മറ്റൊരു താരം അർജന്റീന ടീമിൽ ഇപ്പോഴില്ല.