ലോകകപ്പ് അരങ്ങേറ്റത്തിനു പിന്നാലെ പരിശീലനത്തിനിറങ്ങാതെ സൂപ്പർതാരം, ബ്രസീൽ ക്യാമ്പിൽ ആശങ്ക

ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീലിനു ആശങ്കയുടെ ദിവസങ്ങളാണ് ഇപ്പോഴുള്ളത്. സൂപ്പർതാരം നെയ്മർ പരിക്കേറ്റു പുറത്തു പോയതിനു പിന്നാലെ അടുത്ത മത്സരത്തിൽ ഡാനിലോയും കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും എന്നു സ്ഥിരീകരിക്കപ്പെട്ടതിനു പുറമെ പ്രീ ക്വാർട്ടറിലേ പിഎസ്ജി താരം ഇനി കളിക്കൂവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അതേസമയം ഇന്നത്തെ ബ്രസീലിന്റെ ട്രെയിനിങ് സെഷനിൽ മറ്റൊരു താരം കൂടി പങ്കെടുക്കാതിരുന്നത് ടീം ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ നെയ്മർ പരിക്കേറ്റു പുറത്തു പോയപ്പോൾ പകരക്കാരനായി ഇറങ്ങിയ ആന്റണിയാണ് ഇന്ന് പരിശീലനത്തിൽ പങ്കെടുക്കാതിരുന്നത്. താരത്തിന് അസുഖമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
There was talk he might be in line to replace Neymar #MUFC https://t.co/Ks35lXpoVV
— Man United News (@ManUtdMEN) November 26, 2022
അടുത്ത മത്സരത്തിൽ നെയ്മർക്ക് പകരക്കാരനായി ആന്റണി ഇറങ്ങാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് താരം ട്രൈനിങ്ങിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ ആന്റണിയുടെ അഭാവത്തിലും മുന്നേറ്റനിരയിൽ ബ്രസീൽ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ സാധ്യതയില്ല. റോഡ്രിഗോ, ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ് തുടങ്ങിയ മികച്ച താരങ്ങൾ ബ്രസീലിയൻ മുന്നേറ്റനിരയിലുണ്ട്.