സൗദിക്കെതിരെ പോളണ്ടിന്റെ വിജയം, അർജന്റീന പുറത്തു പോകാനുള്ള സാധ്യതകളേറുന്നു

പൊരുതിക്കളിച്ച സൗദി അറേബ്യക്കെതിരെ പോളണ്ട് നേടിയ വിജയത്തിൽ അർജന്റീനക്ക് ആശങ്ക വർധിക്കുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് വിജയം നേടിയതോടെ ഇനി നടക്കാൻ പോകുന്ന രണ്ടു മത്സരത്തിലും വിജയം നേടിയാൽ മാത്രമേ അർജന്റീനക്ക് ലോകകപ്പിന്റെ നോക്ക്ഔട്ടിൽ കടക്കാൻ കഴിയൂ.
നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് നേടിയ പോളണ്ട് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുമ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുള്ള സൗദി രണ്ടാമത് നിൽക്കുന്നു. ഒരു മത്സരം മാത്രം കളിച്ച് ഒരു പോയിന്റ് നേടി മെക്സിക്കോ മൂന്നാമതും ഒരു പോയിന്റുമില്ലാതെ അർജന്റീന നാലാം സ്ഥാനത്തും നിൽക്കുന്നു.
പോളണ്ടിന് നോക്ക്ഔട്ട് ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയെന്നതാണ് അർജന്റീനക്ക് ആശങ്ക സമ്മാനിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയും പോളണ്ടിനെതിരെ സമനില വഴങ്ങുകയും ചെയ്താൽ അർജന്റീനക്ക് നാല് പോയിന്റാകും. മെക്സിക്കോയും സൗദിയും തമ്മിലുള്ള മത്സരത്തിൽ മെക്സിക്കോ വിജയിച്ചാലും മത്സരം സമനിലയിൽ പിരിഞ്ഞാലും അവർക്ക് അർജന്റീന ടീമിനെ ഗോൾ വ്യത്യാസത്തിൽ മറികടക്കാനുള്ള അവസരമുണ്ട്. സൗദി അതിൽ വിജയിച്ചാൽ അർജന്റീന പുറത്താവുകയും ചെയ്യും.
#POLKSA: Robert Lewandowski scores his first #FIFAWorldCup goal to make it 2-0 for Poland against Saudi Arabia https://t.co/a44mctuztM pic.twitter.com/p6g0svIYzl
— Reuters (@Reuters) November 26, 2022
ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാൽ അർജന്റീനയുടെ സാധ്യതകൾ ഒന്നുകൂടി മങ്ങും. പിന്നെ പോളണ്ടിനെതിരെ വിജയിച്ചാലും സൗദിയും മെക്സിക്കോയും തമ്മിൽ നടക്കുന്ന മത്സരം സമനിലയിൽ പിരിഞ്ഞാലേ അർജന്റീനക്ക് സാധ്യതയുള്ളൂ. ഈ ടീമുകളിൽ ആരു വിജയം നേടിയാലും അർജന്റീന പുറത്താകും.
ഇന്നത്തെ മത്സരത്തിൽ തോൽവിയാണു വഴങ്ങുന്നതെങ്കിൽ അതോടെ അർജന്റീന ലോകകപ്പിൽ നിന്നും പുറത്താകും. അടുത്ത മത്സരത്തിന്റെ ഫലം അതിൽ ബാധകമാകില്ല. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയം ടീമിന് നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ മാത്രമല്ല, ഇനിയുള്ള രണ്ടു മത്സരങ്ങളിലും..