മെക്സിക്കൻ പ്രതിരോധം കീറി മുറിച്ച മെസിയുടെ ഇടിമിന്നൽ, എൻസോയുടെ മഴവിൽ ഗോൾ; അർജന്റീനക്ക് കാത്തിരുന്ന ജയം

മെക്സിക്കോക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ആരാധകർ കാത്തിരുന്ന ജയം നേടി അർജന്റീന. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മത്സരത്തിൽ വിജയം നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ലയണൽ മെസിയും പകരക്കാരനായി ഇറങ്ങിയ എൻസോ ഫെർണാണ്ടസുമാണ് ടീമിന്റെ ഗോളുകൾ നേടിയത്. ഇതോടെ അടുത്ത മത്സരത്തിൽ പോളണ്ടിനെ കീഴടക്കിയാൽ പ്രീ ക്വാർട്ടർ കടക്കാമെന്ന പ്രതീക്ഷകൾ അർജന്റീന സജീവമാക്കി.
This angle of Messi's goal shows you how ridiculous it waspic.twitter.com/6ENOnUPyVz
— Xabhi ✪ (@FCB_Lad_) November 26, 2022
അർജന്റീന ആരാധകർക്ക് യാതൊരു പ്രതീക്ഷയും നൽകാതിരുന്ന ആദ്യപകുതിയാണ് മത്സരത്തിൽ സംഭവിച്ചത്. മെക്സിക്കോ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ അർജന്റീന താരങ്ങൾ പാസുകൾ കണക്റ്റ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടി. ആദ്യപകുതിയിൽ അർജന്റീനക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മെക്സിക്കോയുടെ തകർപ്പനൊരു ഫ്രീ കിക്ക് എമിലിയാനോ മാർട്ടിനസ് പറന്നു റാഞ്ചിയതാണ് ആദ്യ പകുതിയിലെ ഏറ്റവും മനോഹരമായ നിമിഷം.
That’s the reason why Messi remains GOAT …Messi Fc all the way!..what a goal!…drop some love for ur favorite ❤️.. Argentina give us hot🔥🔥 pic.twitter.com/cxtQMiCdQH
— king James👑 (@james74227) November 26, 2022
രണ്ടാം പകുതിയിൽ ഒന്നുകൂടി വേഗത കൂട്ടി കളിക്കുന്ന അർജന്റീന ടീമിനെയാണ് കണ്ടത്. അതിന്റെ ഭാഗമായി മുന്നേറ്റങ്ങൾ ശക്തമായെങ്കിലും ഗോളുകൾ അകന്നു നിന്നു. അറുപതാം മിനുട്ടിനു ശേഷം അർജന്റീന മൂന്നു പകരക്കാരെ ഇറക്കിയതിനു പിന്നാലെയാണ് മെസിയുടെ ഗോൾ പിറക്കുന്നത്. ഡി മരിയ നൽകിയ പന്ത് ഒന്നൊതുക്കിയതിനു ശേഷം ബോക്സിന് പുറത്തു നിന്നുള്ള ഇടിമിന്നൽ ഷോട്ടിലൂടെ മെസി വലയിലേക്ക് വിടുമ്പോൾ ഒച്ചോവോയുടെ ഫുൾ ഡൈവിനും അതിനെ തടുക്കാൻ കഴിഞ്ഞില്ല.
Argentina’s second goal was the best and greatest in history, Lionel Messi
— Leo Messi (@Messi_10_30) November 26, 2022
അർജന്റീന ഗോൾ നേടിയതോടെ പ്രതിരോധത്തിൽ നിന്നും മെക്സിക്കോ ആക്രമണത്തിലേക്ക് ചുവട് മാറ്റി. ഇതോടെ പ്രതിരോധം ഒന്നുകൂടി ശക്തമാക്കുന്ന പകരക്കാരെ സ്കലോണി കളത്തിലിറക്കി. പ്രത്യാക്രമണങ്ങൾ വഴി അർജന്റീനക്ക് ഗോളിലേക്ക് വഴി തുറക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് കൃത്യതയോടെ നടപ്പിലാക്കാൻ അവർക്കായില്ല. എന്നാൽ എണ്പത്തിയേഴാം മിനുട്ടിൽ എൻസോ അർജന്റീനയുടെ വിജയം ഉറപ്പിച്ചു. മെസി നൽകിയ പന്ത് ബോക്സിനുള്ളിൽ ഒരൊറ്റ സ്റ്റെപ്പ് ഓവർ നടത്തി താരം ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു. അതോടെ മെക്സിക്കോയുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ അവസാനിച്ചു.