വീണിടത്തു നിന്നും ഉയിർത്തെഴുന്നേറ്റ് അർജന്റീന, പോളണ്ടിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന ഏറ്റവും നിർണായകമായ മത്സരത്തിൽ പോളണ്ടിനെതിരെ വിജയം നേടി അർജന്റീന. ഒരു സമനില പോലും നോക്ക്ഔട്ടിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുമെന്ന അവസ്ഥയിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അർജന്റീന നേടിയത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറിഞ്ഞ കളിയുടെ ആദ്യ പകുതിയിൽ ലയണൽ മെസി പെനാൽറ്റി തുലച്ചപ്പോൾ രണ്ടാം പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
ജയം അനിവാര്യമായിരുന്ന അർജന്റീന കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളോടെ ഇറങ്ങി തുടക്കം മുതൽ ആക്രമണം അഴിച്ചു വിട്ടപ്പോൾ ഒരു സമനില അടുത്ത റൗണ്ടിൽ എത്തിക്കുമെന്നതിനാൽ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് പോളണ്ട് കളിച്ചത്. പോളണ്ട് ഗോൾമുഖത്ത് അർജന്റീന നിരന്തരം മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഷെസ്നിയും പ്രതിരോധനിരയും അർജന്റീനയെ ലീഡെടുക്കുന്നതിൽ നിന്നും തടഞ്ഞു.
ARGENTINA ARE THROUGH TO THE KNOCKOUT STAGES 🇦🇷 pic.twitter.com/FFDUJuoiDx
— GOAL (@goal) November 30, 2022
നിരന്തരം ആക്രമണം നടത്തിയ അർജന്റീന ടീമിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത് മുപ്പത്തിയൊമ്പതാം മിനുട്ടിലാണ്. ഒരു ക്രോസ് തടുക്കാൻ ചാടിയ ഷെസ്നിയുടെ കയ്യ് മെസിയുടെ മുഖത്ത് കൊണ്ടതിനെ തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ കിക്കെടുത്ത മെസിക്കത് ഗോളാക്കി മാറ്റാനായില്ല. മെസിയുടെ കിക്ക് പോളണ്ട് ഗോൾകീപ്പർ തട്ടിയകറ്റി. ഈ ലോകകപ്പിൽ ഷെസ്നി തടുക്കുന്ന രണ്ടാമത്തെ പെനാൽറ്റി കിക്കായിരുന്നു അത്. സൗദി അറേബ്യക്കെതിരെയാണ് താരം മുൻപ് പെനാൽറ്റി തടുത്തത്.
✅ Round of 16 accomplished
Lionel Messi and Argentina are into the knock-out stage. 🇦🇷 #FIFAWorldCup pic.twitter.com/QfqPofB0wy
— Football Daily (@footballdaily) November 30, 2022
ആദ്യപകുതിയിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന ലീഡ് നേടി. മോളിനയുടെ പാസ് മധ്യനിര താരം മാക് അലിസ്റ്റർ പോസ്റ്റിന്റെ മൂലയിലേക്ക് തിരിച്ചു വിട്ടപ്പോൾ ഷെസ്നിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ഗോൾ വീണതോടെ അർജന്റീന ആക്രമണം കൂടുതൽ ശക്തമായി. അതിന്റെ ഫലമായി അറുപത്തിയേഴാം മിനുട്ടിൽ അർജന്റീന വീണ്ടും ലീഡുയർത്തി. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ എൻസോ ഫെർണാണ്ടസ് നൽകിയ പാസിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്.
aaaaaaaaand breathe… 😅
✅ 🇦🇷 Argentina
✅ 🇵🇱 Poland
❌ 🇲🇽 Mexico
❌ 🇸🇦 Saudi Arabia𝐆𝐫𝐨𝐮𝐩 𝐂 ends with Poland squeezing through by the skin of their teeth. 👀 #FIFAWorldCup pic.twitter.com/xqCOBisXtk
— Football Daily (@footballdaily) November 30, 2022
മത്സരത്തിൽ ലീഡ് വർധിപ്പിക്കാൻ അർജന്റീനക്ക് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഫിനിഷിങ്ങിൽ കൃത്യത ഇല്ലാതിരുന്നതു കൊണ്ടും പോളണ്ട് പ്രതിരോധത്തിന്റെ ഇടപെടലും അർജന്റീനയെ പിന്നീട് ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു. കൂടുതൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം നടത്താൻ അർജന്റീനക്ക് കഴിഞ്ഞത് ആരാധകർക്ക് ആശ്വാസമാണ്. ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ എത്തിയ അർജന്റീനക്ക് ഓസ്ട്രേലിയയാണ് എതിരാളികൾ.