ഇന്ത്യയെ ലോകകപ്പ് കളിപ്പിക്കാൻ ഇതിഹാസപരിശീലകൻ ആഴ്സൺ വെങ്ങറെത്തുന്നു

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ആക്കം കൂട്ടാൻ മുൻ ആഴ്സണൽ പരിശീലകനും ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫുമായ ആഴ്സൺ വെങ്ങർ രാജ്യത്തേക്ക് വരാനുള്ള സാധ്യത. ദോഹയിൽ വെച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെയും സെക്രട്ടറിയായ ഷാജി പ്രഭാകരനും ഫിഫ, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവയിലെ സീനിയർ ഒഫിഷ്യൽസുമായി നടത്തിയ ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇന്ത്യൻ ഫുട്ബോളിലെ യൂത്ത് ഡെവലപ്മെന്റ് പ്രൊജക്റ്റുകളെ സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും ഇതേക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാൻ ആഴ്സൺ വെങ്ങർ രാജ്യത്തേക്ക് വരുമെന്നും ഐ ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ മത്സരാത്മകമായും നിലവാരത്തിന്റെ കാര്യത്തിലായാലും അഞ്ഞൂറ് ശതമാനം വളർച്ചയുണ്ടാക്കുക എന്നതാണ് ഫെഡറേഷന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Legendary Arsenal manager Arsene Wenger could visit India!! 🤯🤯
Read more ⤵️#IndianFootball #HeroILeague #ileague
— Khel Now (@KhelNow) November 29, 2022
ആഴ്സണൽ പരിശീലകനായി രണ്ടു പതിറ്റാണ്ടിലേറെ ഉണ്ടായിരുന്ന ആഴ്സൺ വെങ്ങർ ഫുട്ബോളിനെ കുറിച്ച് വളരെയധികം അറിവുള്ള വ്യക്തിയായാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ഫുട്ബോൾ വളരാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഇന്ത്യൻ ഫുട്ബാൾ ലോകകപ്പ് കളിക്കുന്ന കാലം വളരെ വിദൂരമല്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം അടുത്ത തവണ മുതൽ വർധിക്കുമെന്നത് ഇന്ത്യക്ക് കൂടുതൽ സാധ്യതയും നൽകുന്നു.