മെസിക്കെതിരെ കളിക്കുന്നതിൽ അഭിമാനമില്ല, താരത്തെ തടുക്കാൻ കഴിയും; അർജന്റീനക്ക് മുന്നറിയിപ്പ്

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ലയണൽ മെസിയെ തടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഓസ്ട്രേലിയൻ പ്രതിരോധതാരം മീലൊസ് ഡിജിനിക്. ഫ്രാൻസിന് പിന്നിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് ഗ്രൂപ്പ് സിയിൽ ജേതാക്കളായ അർജന്റീനയുമായി ഓസ്ട്രേലിയ പ്രീ ക്വാർട്ടർ കളിക്കേണ്ടി വന്നത്. ഓസ്ട്രേലിയയെ അപേക്ഷിച്ച് അർജന്റീന കൂടുതൽ കരുത്തുറ്റ ടീമാണെങ്കിലും ലയണൽ മെസിയെയും സംഘത്തെയും തടുക്കാൻ തങ്ങൾക്ക് കഴിയുമെന്നു തന്നെയാണ് താരം ഉറച്ചു വിശ്വസിക്കുന്നത്.
മെസിയോട് തനിക്ക് വളരെയധികം ഇഷ്ടമുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ താരമാണെന്നും പറഞ്ഞ ഡിജിനിക് എല്ലാവരെയും പോലും ഒരു മനുഷ്യനാണ് മെസിയെന്നും കൂട്ടിച്ചേർത്തു. മെസിക്കെതിരെ കളിക്കുന്നത് അഭിമാനമല്ലെന്നും മറിച്ച് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കളിക്കാൻ കഴിയുന്നത് അഭിമാനമാണെന്നും താരം പറഞ്ഞു. സാധ്യമായാലും ഇല്ലെങ്കിലും അർജനീനയുടെ എല്ലാ ആക്രമണങ്ങളും തടുക്കാൻ ശ്രമിക്കുമെന്നും തങ്ങളുടെ നൂറു ശതമാനം മികച്ച പ്രകടനം ടീമിനായി നടത്തുമെന്നും ഡിജിനിക് വ്യക്തമാക്കി.
🗣️“It’s not an honour to play against him, because he’s just human. However it is an honour to play in a Round of 16 at the World Cup. That’s the honour.”
Miloš Degenek speaks on Socceroos’ clash with Messi & Argentina.
Head to https://t.co/vp4yBXrrAG for the latest from Qatar pic.twitter.com/t9xu3VEUeP
— ESPN Australia & NZ (@ESPNAusNZ) December 1, 2022
ശനിയാഴ്ച രാത്രിയാണ് ഓസ്ട്രേലിയയും അർജന്റീനയും തമ്മിലുള്ള മത്സരം നടക്കുന്നത്. സൗദിക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി നേരിട്ടതിന്റെ ഓർമ്മകൾ ഉള്ളതിനാൽ ഓസ്ട്രേലിയയെ ഒരു ചെറിയ എതിരാളിയായി കാണാം അർജന്റീന തയ്യാറാകില്ല എന്നുറപ്പാണ്. നാളെ വിജയിക്കുന്ന ടീം ക്വാർട്ടറിൽ നെതർലാൻഡ്സും അമേരിക്കയും തമ്മിലുള്ള മത്സരത്തിൽ വിജയം നേടുന്ന ടീമിനെതിരെയാണ് കളിക്കുക.