മൊറോക്കോയോട് ലോകകപ്പിൽ തോറ്റു, ബെൽജിയത്തിൽ കലാപം.

ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം ഇത്തവണ ഖത്തറിൽ കയറിയത് കിരീട പ്രതീക്ഷയോടെയാണ്, എന്നാൽ ആദ്യ മത്സരത്തിൽ കാനഡയോട് ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല, രണ്ടാം മത്സരത്തിലാവട്ടെ മൊറോക്കോയോട് രണ്ടു ഗോളിന് തോൽവി വാങ്ങിയതോടൊപ്പം ടീമിന്റെ മോശം പ്രകടനവും ബെൽജിയം ആരാധകരെ ചോടിപ്പിച്ചു. മികച്ച താരങ്ങൾ ഉണ്ടായിട്ടും ടീമിന് ഒത്തൊരുമ കാണിക്കാൻ കഴിയാത്തത് ഫുട്ബോൾ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തി.
As we speak Moroccan migrants are rioting and setting cities on fire all over Europe because they won a football game against Belgium. Mind you, these men are 3rd/4th generation migrants. Integration does not happen over time: the problem just gets worse.pic.twitter.com/0lqp4mebGN
— Eva Vlaardingerbroek (@EvaVlaar) November 27, 2022
ഇതോടെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ കലാപസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്, ഒട്ടേറെ പൗരന്മാർ റോഡുകളിൽ ഇറങ്ങി വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു അക്രമാസക്തരായി. നിരവധി പേർക്ക് പരിക്കുപറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.
Belgium… pic.twitter.com/32U6r0e91I
— 𝐄𝐡𝐬𝐚𝐧 𝐒𝐚𝐟𝐚𝐫𝐧𝐞𝐣𝐚𝐝 🇮🇷 (@Safarnejad_IR) November 27, 2022
പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു,പ്രതിഷേധക്കാരോട് ശാന്തരാകാനും നഗരത്തിൽനിന്ന് പിൻവാങ്ങാനും ബ്രസൽസ് മേയൽ ഫിലിപ്പി ക്ലോസ് ആഹ്വാനം ചെയ്തു. ഖത്തർ ലോകകപ്പ് ഇതുവരെ അട്ടിമറികളുടെ ലോകകപ്പ് കൂടിയാണ്. കിരീട പ്രതീക്ഷയുമായി എത്തിയ അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതും, യൂറോപ്യൻ വമ്പൻമാരായ ജർമ്മനിയെ ജപ്പാൻ അട്ടിമറിച്ചതും, അതിനുശേഷം ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തെയും അട്ടിമറിച്ചത് ഫുട്ബോൾ ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

