Qatar 2022

നെയ്‌മറുടെ പരിക്ക്, ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ബ്രസീൽ ടീം ഡോക്ടർ

സെർബിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ പൊരുതിയ ബ്രസീൽ മികച്ച വിജയം നേടിയെങ്കിലും ടീമിന് ആശങ്കയായി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്തു പോയിരുന്നു. മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് സെർബിയൻ താരത്തിന്റെ ഫൗളിൽ പരിക്കേറ്റ് നെയ്‌മർ കളിക്കളം വിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണിയാണ് കാലിന്റെ അങ്കിളിനു പരിക്കേറ്റ നെയ്‌മർക്ക് പകരം കളത്തിലിറങ്ങിയത്.

നെയ്‌മറുടെ പരിക്കിനെക്കുറിച്ച് പരിശീലകൻ ടിറ്റെ വളരെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനു ശേഷം സംസാരിച്ചത്. നെയ്‌മർ ലോകകപ്പിൽ ഇനിയും കളിക്കുമെന്നും താരത്തിന് വേദനയില്ലെന്നും ടിറ്റെ പറഞ്ഞു. നെയ്‌മരുടെ പരിക്ക് കണ്ടപ്പോൾ ഞാൻ ആശങ്കപ്പെട്ടുവെന്നും എന്നാൽ താരത്തിന് ഇതിനെ മറികടക്കാനുള്ള കഴിവുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടിറ്റെ പറഞ്ഞു.

എന്നാൽ ബ്രസീൽ ടീമിന്റെ ഡോക്ടറായ റോഡ്രിഗോ ലസ്‌മാർ ആരാധകർക്ക് ആശങ്ക സൃഷ്‌ടിക്കുന്ന പ്രതികരണമാണ് ഇതേക്കുറിച്ച് നടത്തിയത്. താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോഡ്രിഗോ പറയുന്നത്. കൂടുതൽ പരിശോധന നെയ്‌മർക്ക് വേണ്ടി വരുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

നെയ്‌മറുടെ പരിക്ക് ഗുരുതരമാണെങ്കിൽ അത് ബ്രസീൽ ടീമിന് വലിയ തിരിച്ചടിയാകും. ഇന്നലെ നടന്ന മത്സരത്തിൽ ടീമിനായി നിർണായക പ്രകടനമാണ് താരം നടത്തിയത്. ബ്രസീലിന്റെ കളി മുഴുവൻ നിയന്ത്രിക്കുന്ന താരമാണെന്നതിനാൽ താരത്തിന് ഒരു മത്സരം നഷ്‌ടമായാലും അത് ടീമിനെ ബാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button