റൊണാൾഡോയുടെ പേരിലേക്ക് ഗോൾ മാറ്റാൻ നിർദ്ദേശവുമായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ

ഉറുഗ്വക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഗോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ കുറിക്കണമെന്ന് അഭ്യർത്ഥിക്കാൻ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഒരുങ്ങുന്നതായി മാധ്യമങ്ങളുടെ റിപ്പോർട്ട്.
ബ്രൂണോ ഉയർത്തി നൽകിയ ബോൾ ക്രിസ്ത്യാനോ റൊണാൾഡോ ഹെഡ് ചെയ്യുവാൻ ഉയർന്നുപൊങ്ങിയപ്പോൾ ഗോൾകീപ്പർ കബളിപ്പിക്കപ്പെട്ട് ഗോൾ ആയിരുന്നു, ക്രിസ്ത്യാനോ റൊണാൾഡോ സ്കോർ ചെയ്ത പോലെ ആഘോഷിക്കുകയും ചെയ്തിരുന്നു. ആദ്യം താരത്തിന്റെ പേരിലായിരുന്നു ഗോൾ റെക്കോർഡ് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് ടച്ച് ഇല്ല എന്ന് മനസ്സിലാക്കി ഒഫീഷ്യൽ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലേക്ക് മാറ്റി കുറിച്ചിരുന്നു.
🚨 | The Portuguese Federation is reportedly planning to present evidence to FIFA to show that Portugal's first goal against Uruguay was scored by Cristiano Ronaldo and not Bruno Fernandes! 🤯 🇵🇹#CristianoRonaldo #brunofernandes #Qatar2022 #FIFAWorldCup #Portugal pic.twitter.com/feuFDCf2av
— Sportskeeda Football (@skworldfootball) November 29, 2022
ഈ വിവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ അഡിഡാസ് പുതിയ പ്രസ്താവനയും ഇറക്കി. പ്രസ്താവന ഇങ്ങനെയാണ് ❝പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരത്തിൽ, അഡിഡാസിന്റെ അൽ റിഹ്ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ച്, കളിയിലെ ഓപ്പണിംഗ് ഗോളിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പന്തിൽ യാതൊരു ബന്ധവും കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല..❞

ആ ഗോൾ തന്റെ ടച്ച് ഉണ്ടെന്ന് പിയേഴ്സ് മോർഗന് ക്രിസ്ത്യാനോ റൊണാൾഡോ ഡ്രസ്സിംഗ് റൂമിൽ നിന്നും മെസ്സേജ് ചെയ്തിട്ടുണ്ട്,അതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ കത്തുകയാണ്.
എന്തായാലും നിലവിൽ ബ്രൂണോയുടെ പേരിൽ തന്നെയാണ് ആ ഗോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിലേക്ക് മാറ്റുവാനുള്ള സാധ്യതകൾ ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. അതിന്റെ തെളിവ് സഹിതം അഡിഡാസ് രംഗത്ത് വരികയും ചെയ്തു.