ബെൽജിയത്തിന്റെ തോൽവി, എയറിലായി ഡി ബ്രൂയ്നും ക്വാർട്ടുവയും

ലോകകപ്പിൽ മൊറോക്കോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയതോടെ വിമർശനങ്ങളേറ്റു വാങ്ങി ബെൽജിയൻ താരങ്ങൾ. ബെൽജിയത്തിന്റെ പ്രധാന താരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, തിബോ ക്വാർട്ടുവ എന്നിവർക്കെതിരെ രാജ്യത്തെ മാധ്യമങ്ങളും മുൻ താരങ്ങളുമെല്ലാം വിമർശനം നടത്തുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ മോശം പ്രകടനമാണ് ഈ താരങ്ങൾ നടത്തിയത്. വ്യാപകമായ പ്രതിഷേധവും ഇതിന്റെ ഭാഗമായി ബെൽജിയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇരുപത്തിയേഴു തവണ പന്ത് നഷ്ടപ്പെടുത്തിയെന്നാണ് ബെൽജിയൻ വെബ്സൈറ്റായ എച്ച്എൻഎൽ ഡി ബ്രൂയ്നെ കുറിച്ച് എഴുതിയത്. പുതിയ താരങ്ങൾ ഉണ്ടാകണമെന്ന് അവർ ഡച്ച് മധ്യനിര താരമായ യാണ് മാൾഡറുടെ ലേഖനത്തെ ടാഗ് ചെയ്ത് ചൂണ്ടിക്കാട്ടുനിന്നു. കെവിൻ ഡി ബ്രൂയന് പത്തിൽ നാലും മിക്കി ബാറ്റ്ഷുയ്, തിബോ ക്വാർട്ടുവ എന്നീ താരങ്ങൾക്ക് മൂന്നും റേറ്റിങ് നൽകിയാണ് ലെ സോയർ ബെൽജിയത്തിന്റെ നിരാശ നൽകുന്ന തോൽവിയോട് പ്രതികരിച്ചത്.
Kevin de Bruyne’s game by numbers vs. Morocco:
75% pass accuracy
27 times possession lost
2/5 ground duels won
1/5 crosses completed
0/2 dribbles completed
0 shots on targetNon-existent. 👻 pic.twitter.com/IZcBPlF80X
— Statman Dave (@StatmanDave) November 27, 2022
മൊറോക്കോക്കെതിരായ തോൽവി ടീമിനുള്ളിൽ പരസ്പരവിശ്വാസമില്ലെന്ന കാര്യം എടുത്തു കാണിക്കുന്നുവെന്നും ആരെങ്കിലും ഡി ബ്രൂയ്നെ ഉണർത്തണമെന്നും ഡി സ്റ്റാൻഡേർഡ് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനു മുൻപ് ടീമിനെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാത്തതു പോലെ സംസാരിച്ചതും ഡി ബ്രൂയ്നെതിരെ വിമർശനം ശക്തമാകാൻ കാരണമായി വന്നിട്ടുണ്ടാകാം. ടീമൊരു വയസൻ പടയാണെന്നും കഴിഞ്ഞ ലോകകപ്പിലാണ് ബെൽജിയത്തിന് സാധ്യത ഉണ്ടായിരുന്നതെന്നുമാണ് ഡി ബ്രൂയ്ൻ പറഞ്ഞത്.
ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ റാങ്കിങ്ങിൽ ഇരുപത്തിരണ്ടാമതു നിൽക്കുന്ന മൊറോക്കോ തോൽപ്പിച്ചത് ഈ ലോകകപ്പിലെ വലിയ അട്ടിമറികളിൽ ഒന്നായിരുന്നു. എന്നാൽ ലോകകപ്പിന് മുൻപ് ഈജിപ്തിനോട് തോൽവി നേരിട്ടപ്പോൾ തന്നെ ബെൽജിയം ടീം ഫോമിലല്ലെന്ന സൂചനകൾ തന്നിരുന്നു. അടുത്ത മത്സരത്തിൽ ക്രൊയേഷ്യയോട് തോൽവി നേരിട്ടാൽ റെഡ് ഡെവിൾസ് ടൂർണമെന്റിൽ നിന്നും പുറത്താണ്.