Football News

അർജന്റീനയുടെ സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ആസ്റ്റൻ വില്ല വിടുന്നു.

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ഏറ്റവും കൂടുതൽ വാർത്തകൾ സൃഷ്ടിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. താരത്തിന്റെ ക്ലബ്ബായ പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയിലേക്ക് താരം ഇനി തിരിച്ചെത്തില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.AS Sports ആണ് താരം ക്ലബ്ബിലേക്ക് ഇനി തിരിച്ചെത്തില്ല എന്ന് റിപ്പോർട്ട് ചെയ്തത്.

ഖത്തർ ലോകകപ്പിൽ ഗോൾഡൻ ഗ്ലൗ നേടിയ ഈ താരം മിന്നും പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചത്, അർജന്റീനക്ക് കിരീടം നേടാൻ കാരണമായതും പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ ഷോട്ട് തടഞ്ഞ എമിലിയാനോ തന്നെയായിരുന്നു.

എന്നാൽ ഗോൾഡൻ ഗ്ലൗ നേടിയ ശേഷം ഉപഹാരം കൊണ്ട് കാണിച്ച സെലിബ്രേഷനും, വിക്ടറി പരേഡിൽ കെലിയൻ എംബാപ്പെ കരയുന്ന പാവയുടെ ചിത്രം പിടിച്ചുനിന്നതും ഏറെ വിവാദമായിരുന്നു, ഇതിനിടയിലായിരുന്നു ആസ്റ്റൺ വില്ല മാനേജർ ഉനൈ എമറി താരത്തെ വിൽക്കാൻ സമ്മതിച്ചേക്കും എന്ന റിപ്പോർട്ടുകൾ വന്നത്.

എന്നാൽ അതിനു മുൻപ് തന്നെ താരം ആസ്റ്റൺ വില്ലയിലേക്ക് മടങ്ങിയെത്തിയേക്കില്ല എന്നാണ് ഇപ്പോൾ താരത്തിന്റെ ഏജന്റ് നൽകുന്ന സൂചന.❛ഇന്ന് എമിലിയാനോ മാർട്ടിനെസ്സിനെ വാങ്ങുവാൻ കഴിയുന്ന മികച്ച ക്ലബ്ബുകളുണ്ട്, സീരി എ? എന്തു കൊണ്ട് സംഭവിച്ചുകൂട? ഉന്നതികളാണ് താരം ലക്‌ഷ്യം വെക്കുന്നത്, ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും ലക്ഷ്യം..❜ താരത്തിന്റെ ഏജന്റായ ഗുസ്‌താവോ ഗോണി വ്യക്തമാക്കി.

ജർമൻ വമ്പൻമാരായ ബയേൺ മ്യുണിക് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട് എന്ന വാർത്തകളുണ്ട്, ബയേൺ മ്യുണിക്കിന്റെ സൂപ്പർ ഗോൾകീപ്പറായ മാനുവൽ നുയർക്ക് പരിക്കാണ് ,മാനുവൽ ന്യൂയർ ഈ സീസണിൽ ഇനി ക്ലബ്ബിനുവേണ്ടി കളിക്കില്ല, അതുകൊണ്ടുതന്നെ എമിലിയാനോ മാർട്ടിനസ് ട്രാൻസ്ഫർ തള്ളിക്കളയാനും കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button