യൂറോപ്യൻ ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനമോ? റൊണാൾഡോക്കായുള്ള കൂറ്റൻ ഓഫർ സ്ഥിരീകരിച്ച് ഫാബ്രിസിയോ റൊമാനോ

ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി സൗദി ക്ലബായ അൽ നാസർ മുന്നോട്ടു വെച്ച വമ്പൻ ഓഫർ സ്ഥിരീകരിച്ച് പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. ഒരു സീസണിൽ ഇരുനൂറു മില്യൺ യൂറോയെന്ന കണക്കിൽ 2025 വരെയുള്ള കരാറാണ് സൗദി ക്ലബ് താരത്തിനായി ഓഫർ ചെയ്തതെന്ന് റൊമാനോ വെളിപ്പെടുത്തി. ഇതോടെ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകാനുള്ള സാധ്യതകൾ തെളിഞ്ഞു.
ലോകകപ്പിനു മുൻപ് പുറത്തു വന്ന അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ക്ലബ് റദ്ദ് ചെയ്തിരുന്നു. ഇതോടെ ലോകകപ്പിൽ ഒരു ക്ലബ് പോലുമില്ലാതെ ഫ്രീ ഏജന്റായാണ് റൊണാൾഡോ കളിക്കുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തനിക്കിഷ്ടമുള്ള ഏതു ക്ലബിലേക്കും താരത്തിന് ചേക്കേറാൻ കഴിയും. ഈ സാഹചര്യത്തിലാണ് വമ്പൻ കരാർ സൗദി മുന്നോട്ടു വെച്ചിരിക്കുന്നത്.
Cristiano Ronaldo has received a formal proposal from Al Nassr, confirmed. 🚨🇸🇦 #Ronaldo
Almost €200m per season until 2025.
But… big part is sponsor deals, so it’s not clear yet if image rights can be agreed.
Nothing done/signed or decided.
Cristiano, focused on World Cup. pic.twitter.com/tVhgLhz92N
— Fabrizio Romano (@FabrizioRomano) November 30, 2022
സൗദി ക്ലബിന്റെ കരാർ സ്വീകരിക്കണോഎന്നാ കാര്യത്തിൽ റൊണാൾഡോ ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും താരം ലോകകപ്പിലാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കന്നതെന്നും റൊമാനോ പറയുന്നു. ലോകകപ്പിന് ശേഷമാകും റൊണാൾഡോ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. താരം യൂറോപ്പിൽ തന്നെ തുടരുമോ, അതോ സൗദിയുടെ വമ്പൻ കരാർ സ്വീകരിക്കുമോയെന്ന് അറിയാൻ ആരാധകർ ലോകകപ്പ് കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും.
Fabrizio Romano Confirm Saudi Club Al Nassr’s Offer For Cristiano Ronaldo