ഗ്യാലറിയിൽ വ്യാജ നെയ്മർ, യഥാർത്ഥ നെയ്മർ തന്നെയെന്നു കരുതി ചിത്രങ്ങളെടുത്ത് ആരാധകർ

സ്വിറ്റ്സർലാൻഡും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിന്റെ ഗ്യാലറിയിൽ ആരവം സൃഷ്ടിച്ച് വ്യാജ നെയ്മർ. നെയ്മറുടെ അതെ രൂപവും ആകാരവുമുള്ള ഒരു വ്യക്തിയാണ് കാണികൾക്കിടയിൽ ഉണ്ടായിരുന്നത്. നെയ്മറുടെ അതേ വേഷവിധാനങ്ങളോടെ ബ്രസീലിയൻ ജേഴ്സിയുമിട്ടു വന്നയാൾ യഥാർത്ഥ നെയ്മർ ആണെന്നു കരുതി നിരവധി ആരാധകർ ഒപ്പം നിന്നു ഫോട്ടോസ് എടുക്കുന്നതും കാണാമായിരുന്നു.
Brazil fans thought they were taking a selfie with Neymar 😅 pic.twitter.com/kJ1po1cjqM
— ESPN FC (@ESPNFC) November 28, 2022
ഇതാദ്യമായല്ല വ്യാജ നെയ്മർ പൊതുഇടത്തിൽ പ്രത്യക്ഷനാകുന്നത്. കഴിഞ്ഞ ദിവസം ദോഹയിലെ തെരുവുകളിലും ഇയാളെ കണ്ടിരുന്നു. നെയ്മർ പുറത്തിറങ്ങിയതാണെന്നു കരുതി നിരവധി ആരാധകർ ഇയാൾക്കൊപ്പം ചിത്രങ്ങളെടുക്കാൻ കൂടുകയും ചെയ്തു. ആരാധകർക്ക് ഈ വ്യക്തി ഓട്ടോഗ്രാഫ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇയാളുടെ പേരും മറ്റു വിവരങ്ങളും ഒന്നും ലഭ്യമല്ല.
Here is this guy 🤭🤭🤣🤣 pic.twitter.com/EOqg9XKJtq
— La Torre (@TorresJanuary4) November 28, 2022
പരിക്കേറ്റ നെയ്മർ റൂമിലിരുന്ന് ടിവിയിൽ കളി കാണുന്നതിന്റെ സ്റ്റോറി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സമയത്താണ് വ്യാജ നെയ്മർ കാണികൾക്കൊപ്പം കളി കാണാനിരുന്നത്. കാഴ്ച്ചയിൽ നെയ്മറുമായുള്ള അപാരമായ സാദൃശ്യം കാരണം കാണികളിൽ പലരും യഥാർത്ഥ നെയ്മർക്കൊപ്പം കളി കണ്ടുവെന്ന ധാരണയിൽ തന്നെയായിരിക്കണം ഇപ്പോഴുമുള്ളത്.