ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതലേ പെനാൽറ്റി ഷൂട്ടൗട്ട്, വിചിത്രമായ നിയമവുമായി ഫിഫ

ഇനി മുതൽ ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം മുതലേ ഷൂട്ടൗട്ട് ഏർപ്പെടുത്താൻ ഫിഫ ഒരുങ്ങുന്നു. 2026ൽ നടക്കാൻ പോകുന്ന ടൂർണ്ണമെന്റിലാണ് ഫിഫ വിചിത്രമായ രീതി പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയാകുന്ന മത്സരങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനം. കിക്കോഫിനു മുൻപോ അതിനു ശേഷമോ ഷൂട്ടൗട്ട് നടത്തി അതിൽ വിജയിക്കുന്ന ടീമിനെ മത്സരം സമനിലയായാൽ വിജയിയായി പ്രഖ്യാപിക്കാനാണ് ഫിഫ ഒരുങ്ങുന്നതെന്ന് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു.
2026ലെ ലോകകപ്പ് നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലാണ് നടക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കും. അടുത്ത തവണ ലോകകപ്പിൽ 48 ടീമുകൾ ഉണ്ടാകുമെന്നതിനാൽ മൂന്നു ടീമുകൾ അടങ്ങിയ 16 ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഇതിൽ നിന്നും ആദ്യത്തെ രണ്ടു സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇത്തവണത്തേതു പോലെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുള്ള നോക്ക്ഔട്ട് റൗണ്ടിൽ 16 ടീമുകളല്ല. 32 ടീമുകളാണ് അടുത്ത ലോകകപ്പ് മുതൽ ഉണ്ടാവുക.
FIFA is considering introducing penalty shootouts to decide whether teams should get a bonus point if group-stage games are drawn at the expanded World Cup in 2026.
More from @AdamCrafton_https://t.co/8p1vhqjClG
— The Athletic | Football (@TheAthleticFC) November 30, 2022
ഫിഫയുടെ ടെക്നിക്കൽ ഡെവലപ്പ്മെന്റിന്റെ ചീഫ് ഓഫീസറായ മാർകോ വാൻ ബാസ്റ്റിനാണ് ഗ്രൂപ്പ് ഘട്ടം മുതലുള്ള ഷൂട്ടൗട്ടിന്റെ പ്രധാന വക്താവ്. മൂന്നു ടീമുകൾ രണ്ടു വീതം മത്സരം കളിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകൾ തമ്മിൽ പോയിന്റ് നിലയിലും ഗോളുകളുടെ എണ്ണത്തിലും തുല്യത പാലിക്കാനുള്ള സാധ്യത കൂടുതലായതു കൊണ്ടാണ് ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ആരാധകർക്ക് ഒട്ടും സ്വീകാര്യമല്ല ഈ തീരുമാനം.