“റൊണാൾഡോയുടെ ഗോൾ റഫറി നൽകിയ സമ്മാനം”- ഘാനയുടെ തോൽവിക്ക് കാരണം റഫറിയെന്ന് പരിശീലകൻ

ഖത്തർ ലോകകപ്പിൽ പോർചുഗലിനെതിരെ ഘാന തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി പരിശീലകൻ. മത്സരത്തിൽ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയ ഘാന ടീമിന്റെ പരാജയത്തിന് കാരണം റഫറിയാണെന്ന് ഒട്ടോ അഡോ കുറ്റപ്പെടുത്തി. റൊണാൾഡോ ചരിത്രം കുറിച്ച പെനാൽറ്റി ഗോൾ റഫറിയുടെ സമ്മാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഗോൾ നേടിയാൽ അഭിനന്ദനങ്ങൾ നൽകാം. പക്ഷെ ഇതൊരു സമ്മാനമായിരുന്നു. ശരിക്കുമതെ. ഇതിൽ കൂടുതലെന്താണ് ഞാൻ പറയുക. അത് റഫറി നൽകിയ സ്‌പെഷ്യൽ ഗിഫ്റ്റായിരുന്നു.” മത്സരത്തിനു ശേഷം അഡോ പറഞ്ഞു. ഘാനയുടെ തോൽവിക്ക് കാരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് റഫറി എന്ന മറുപടിയും അഡോ പറഞ്ഞു.
He not wrong👇🏽 https://t.co/cEsd2PjMfL
— Mark W. Wright (@Wright_One) November 25, 2022
സലീസു റൊണാൾഡോയെ ഫൗൾ ചെയ്‌തതാണ് റഫറി പെനാൽറ്റി നൽകാൻ കാരണമായത്. എന്നാൽ അവിടെയൊരു ഫൗൾ നടന്നിട്ടില്ലെന്നും അത് ഉറപ്പു വരുത്താൻ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ ഉണ്ടായില്ലെന്നും അഡോ പറയുന്നു. ആ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ അഞ്ചു ലോകകപ്പിൽ ഗോൾ നേടിയ ആദ്യത്തെ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നു.