ജയത്തോടെ പ്രീക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ബ്രസീലും പോർച്ചുഗലും.

ഇന്ന് ഖത്തർ ലോകകപ്പിൽ നാല് പോരാട്ടങ്ങളാണ്,ഗ്രൂപ്പ് G. H എന്നിവയിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കാൻ ഉള്ളത്, ഇന്നത്തോടുകൂടി ഖത്തർ ലോകകപ്പ് ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിക്കും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 30ന് കാമറൂൺ-സെർബിയ പോരാട്ടമാണ്, വൈകിട്ട് 6 30ന് സൗത്ത് കൊറിയ-ഘാനയെ നേരിടും, രാത്രി 9 30ന് ബ്രസീൽ-സ്വിറ്റ്സർലൻഡ് പോരാട്ടവും രാത്രി 12 30ന് പോർച്ചുഗൽ-ഉറുഗ്വായെയും നേരിടും.

ലോക കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും, ഇന്ന് സ്വിറ്റ്സർലണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാൻ ബ്രസീലിനു കഴിഞ്ഞേക്കും. ആദ്യ റൗണ്ട് മത്സരത്തിൽ സെർബിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബ്രസീൽ തോൽപ്പിച്ചിരുന്നു റീച്ചാർലിസൺ ആയിരുന്നു രണ്ടു ഗോളുകളും നേടിയത്.

സ്വിറ്റ്സർലൻഡ് ക്യാമറൂണിനെയും ഏകപക്ഷീയമായ ഒരു ഗോളിന് ആദ്യ മത്സരത്തിൽ തോൽപ്പിച്ചിരുന്നു,ഇതോടെ ബ്രസീലിനും സ്വിറ്റ്സർലണ്ടിനും മൂന്നു വീതം പോയിന്റുകളാണ് നിലവിലുള്ളത്. ആദ്യ മത്സരങ്ങൾ തോൽവിയറിഞ്ഞ രണ്ടു ടീമുകളായ സെർബിയ-കാമറൂൺ പോരാട്ടം ആണ് ഗ്രൂപ്പ് G യിലെ മറ്റൊരു നിർണായക മത്സരം.
ഗ്രൂപ്പ് എച്ചിൽ ഇതുവരെ ഒരേയൊരു വിജയം നേടിയത് ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ മാത്രമാണ്.ഘാനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആദ്യ മത്സരത്തിൽ പോർച്ചുഗൽ തോൽപ്പിച്ചത്.മരണ ഗ്രൂപ്പായി അറിയപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ ഇന്ന് പോർച്ചുഗൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വേയെ നേരിടും, ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ പോർച്ചുഗൽ പ്രീക്വാർട്ടർ ഫൈനലിൽ കടക്കും.മറ്റൊരു മത്സരത്തിൽ സൗത്ത് കൊറിയ-ഘാനയെ നേരിടും. ആദ്യം മത്സരത്തിൽ ഏഷ്യൻ വമ്പൻമാരായ സൗത്ത് കൊറിയ ഉറുഗ്വേയെ സമനിലയിൽ തളച്ചിരുന്നു.
