Football NewsQatar 2022

ഇന്ന് മുതൽ ഖത്തർ ലോകകപ്പിന്റെ സമയക്രമത്തിൽ മാറ്റം വരും.

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ടു മത്സരങ്ങളും അവസാനിച്ച. ഇനി ഇന്നുമുതൽ നടക്കാൻ പോകുന്നത് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് മത്സരങ്ങളാണ്.  ആദ്യ രണ്ടു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയവർ പോർച്ചുഗൽ,ബ്രസീൽ,ഫാൻസ് എന്നീ മൂന്ന് ടീമുകൾ മാത്രമാണ്. പുറത്തായതാവട്ടെ ആതിഥേയരായ ഖത്തറും, 32 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടിയ കാനഡയും മാത്രം. അതുകൊണ്ടുതന്നെ ഇന്നുമുതൽ അതിനിർനായക മത്സരങ്ങളാണ് നടക്കാൻ പോകുന്നത്.

ഈ ലോകകപ്പിൽ പല വമ്പൻ അട്ടിമറികൾക്കും ഇതുവരെ സാക്ഷ്യം വഹിച്ചു. ഇനിയുള്ള അട്ടിമറി ഏതൊരു വമ്പൻമാരും പുറത്താക്കുമെന്നുള്ളത് കൊണ്ട് ആരൊക്കെയായിരിക്കും പ്രീക്വാർട്ടർ ഫൈനലിൽ എത്തുക എന്നത് പ്രവചനാതീതമാണ്. ഇംഗ്ലണ്ട്,അർജന്റീന, സ്പെയിൻ,നെതർലാൻഡ്, ജർമനി പോലെയുള്ള വമ്പൻ ടീമുകളുടെയൊന്നും നിലവിലെ അവസ്ഥ അത്ര പന്തിയിലല്ല. അവസാന മത്സരങ്ങൾ എല്ലാ ടീമുകൾക്കും ഫൈനൽ തന്നെയാണ്,തോറ്റാൽ പുറത്താവുന്ന അവസ്ഥയിലാണ് ഈ വമ്പന്മാരൊക്കെ.

ഖത്തർ ലോകകപ്പിൽ അവസാന റൗണ്ട് മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കാനിരിക്കെ ഒരു ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും ഇനി ഒരേ സമയമാണ് നടക്കുക.അതായത് ഇനി ഒരു ദിവസം നാല് മത്സരങ്ങൾ നടക്കുന്നത് രണ്ടു സമയങ്ങളിൽ മാത്രമായിരിക്കും. ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 8:30 നും, രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 12 30നും ആയിരിക്കും.

ഇന്ന് ഗ്രൂപ്പ് A യിലെ ഇക്വഡോർ vs സെനഗൽ,നെതർലാൻഡ് vs ഖത്തർ എന്നീ മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 8:30ന് നടക്കും, ഗ്രൂപ്പ് ബി യിലാവട്ടെ ഇന്ന് അമേരിക്ക ഇറാനെയും, ഇംഗ്ലീഷ് വമ്പൻമാരായ ഇംഗ്ലണ്ട് വെയിൽസിനെയും നേരിടും. ഗ്രൂപ്പ് ബിയിൽ ഇന്ന് ജയിക്കുന്ന രണ്ട് ടീമുകളും റൗണ്ട് പതിനാറിലേക്ക് പ്രവേശിക്കും എന്നിരിക്കെ ഇന്ന് ജീവൻ മരണ പോരാട്ടം ആയിരിക്കും നടക്കാൻ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button