സെർബിയക്കെതിരെ നെയ്മർ ഒന്നും ചെയ്തില്ല, വിമർശനവുമായി ബ്രസീലിയൻ ഇതിഹാസം കക്ക

സെർബിയക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ബ്രസീൽ വിജയം നേടിയെങ്കിലും മത്സരത്തിൽ സൂപ്പർതാരം നെയ്മർ ഒന്നും ചെയ്തില്ലെന്ന വിമർശനവുമായി ടീമിന്റെ ഇതിഹാസതാരമായ കക്ക. മത്സരത്തിൽ നെയ്മർക്ക് പരിക്കു പറ്റിയത് ലോകകപ്പ് നേടാനുള്ള ബ്രസീലിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്നും കക്ക പറഞ്ഞു. കക്ക പറഞ്ഞത് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മിററാണ് റിപ്പോർട്ടു ചെയ്തത്.
“നെയ്മർക്ക് അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. താരത്തെ സംബന്ധിച്ച് ലോകകപ്പ് വിജയം നേടുകയെന്ന ഉത്തരവാദിത്വമുണ്ട്. അടുത്ത മത്സരത്തിന് മുൻപ് താരം പരിക്കിൽ നിന്നും മോചനം നേടുമെന്ന് കരുതുന്നു. ലോകകപ്പ് പോലെയുള്ള വേദികൾ നെയ്മർക്ക് തിളങ്ങാനുള്ള അവസരമാണ്. എന്നാൽ സെർബിയക്കെതിരെ പരിക്കു പറ്റുന്നതിനു മുൻപും താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.” കക്ക പറഞ്ഞു.
'He certainly didn't shine before he was injured'
Brazil legend Kaka slams Neymar's performance against Serbia in World Cup opener https://t.co/WkqYzC1RkS
— MailOnline Sport (@MailSport) November 26, 2022
താരം സ്വയം കളിക്കളത്തിൽ നിന്നും പിന്മാറുന്നത് അസാധാരണമായ കാര്യമാണെന്നും അതു ബ്രസീലിനു ആശങ്കയാണെന്നും കക്ക പറഞ്ഞു. അതേസമയം നെയ്മർ സ്വിറ്റ്സർലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ നെയ്മർ കളിക്കാനിറങ്ങില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആംഗിളിനു പരിക്കേറ്റ താരത്തിന് അതിൽ നിന്നും സുഖം പ്രാപിക്കാൻ വേണ്ടി വിശ്രമം ആവശ്യമാണ്. നെയ്മർ ഇനി നോക്ക്ഔട്ട് മത്സരങ്ങളിലേ ബ്രസീലിനായി ഇറങ്ങൂവെന്ന റിപ്പോർട്ടുകളുമുണ്ട്.