തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ്, ഐഎസ്എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോം തുടരുന്നു, തോൽവി അറിയാതെ ഏഴാം മത്സരവും പൂർത്തിയാക്കി ഐഎസ്എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. ഇതോടെ ഒഡിഷയോടുള്ള കണക്ക് തീർത്തു കേരള ബ്ലാസ്റ്റേഴ്സ്.
#Kochi erupts as Sandeep Singh heads the ball into an open goal! 🟡⚽#KBFCOFC #HeroISL #LetsFootball #KeralaBlasters #OdishaFC pic.twitter.com/5ZnYTDYJhv
— Indian Super League (@IndSuperLeague) December 26, 2022
ആദ്യപകുതിയിൽ ഒഡീഷയുടെ മുന്നേറ്റമാണ് കൊച്ചിയിൽ കണ്ടതെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്ത്രം മാറ്റിയതോടെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. കളി സമനിലയിലേക്ക് പോകുമെന്ന് തോന്നിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ഒരേയൊരു ഗോളിലാണ് കേരളം നിർണായക മൂന്ന് പോയിന്റ്കൾ സ്വന്തമാക്കിയത്
ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പരുക്കൻ കളിയാണ് കാഴ്ചവച്ചത്, നാല് മഞ്ഞക്കാർഡ്കളാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നേടിയത്. കളിയുടെ 83 മിനിട്ടിൽ സഹലിന് പകരക്കാരനായി വന്ന 23 കാരൻ ബ്രയിസ് മിരണ്ട മൂന്ന് മിനിറ്റുകൾക്ക് ശേഷം 86 മത്തെ മിനിറ്റിൽ നേടിയ അസിസ്റ്റിൽ സന്ദീപ് സിംഗ് ലക്ഷ്യം കണ്ടതോടെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നിർണായക വിജയം സ്വന്തമാക്കി.
.@KeralaBlasters rise from 6️⃣th to 3️⃣rd at the end of fascinating Matchweek 1️⃣2️⃣ in #HeroISL 2022-23 🤩#LetsFootball pic.twitter.com/JqP3gljzf0
— Indian Super League (@IndSuperLeague) December 26, 2022
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജനുവരി മൂന്നാം തീയതി ജംഷഡ്പൂർ എഫ്സികെ എതിരെയാണ്, ഹോം മത്സരം എന്ന അഡ്വാന്റ്റേജ് ബ്ലാസ്റ്റേഴ്സിന് ഉണ്ടാവുമ്പോൾ ജയം മാത്രമാണ് ലക്ഷ്യം, നിലവിൽ 11 മത്സരങ്ങളിൽ 27 പോയിന്റ് മായി മുംബൈസിറ്റി എഫ്സി ആണ് ഒന്നാം സ്ഥാനത്ത്, അത്രയും മത്സരങ്ങളിൽ 22 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്