ബ്രസീൽ-സ്വിറ്റ്സർലൻഡ് മത്സരത്തിനിടെ ലൈറ്റുകൾ അണഞ്ഞു, സ്റ്റേഡിയം ഇരുട്ടിലായി

ലോകകപ്പിൽ ബ്രസീലും സ്വിറ്റ്സർലൻഡും തമ്മിൽ നടന്ന മത്സരത്തിനിടെ ഏതാനും സമയത്തേക്ക് മുഴുവൻ ലൈറ്റുകളും പോയി മത്സരം ഇരുട്ടിലായി. നാല്പത്തിനാലാം മിനുട്ടിൽ ബ്രസീൽ ഒരു കോർണർ എടുക്കാൻ തുടങ്ങുന്ന സമയത്താണ് എല്ലാ ലൈറ്റുകളും അണഞ്ഞത്. ഇതേത്തുടർന്ന് കളിക്കാർ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു.
The lights went out in the Brazil vs Switzerland game 😭😭😭 pic.twitter.com/DoR5y044SX
— CARPgr (@mogos_gr) November 28, 2022
എന്നാൽ ഏതാനും സെക്കന്റുകളുടെ ഉള്ളിൽ തന്നെ തകരാർ പരിഹരിച്ച് ലൈറ്റുകൾ തെളിഞ്ഞു. എന്തുകൊണ്ടാണ് ലൈറ്റുകൾ അണഞ്ഞതെന്ന് ഇപ്പൊൾ വ്യക്തമല്ല. ഇതേക്കുറിച്ച് സംഘാടകർ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ഇത്തരമൊരു സംഭവം നടക്കുന്നത്.
The lights went briefly out for seconds at the Ras Abu Aboud Stadium for the game between Brazil and Switzerland 👀#BRASUI #FIFAWorldCup #Qatar2022 pic.twitter.com/JHhPl5wo8I
— Sportskeeda Football (@skworldfootball) November 28, 2022
974 കണ്ടെയ്നറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയം 974ലാണ് മത്സരം നടന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ വിജയം നേടി. കസമീറോയാണ് ടീമിനെ ഗോൾ നേടിയത്. ആദ്യത്തെ രണ്ടു മത്സരങ്ങളും ജയിച്ചതോടെ ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.
The lights in Stadium 974 went out for a moment during Brazil and Switzerland’s match