ഉയരക്കുറവ്; അർജന്റീന ടീമിൽ ലിസാൻഡ്രോ മാർട്ടിനെസ്സിന് സ്ഥാനം നഷ്ടമാകും

അർജന്റീനക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്.പോളണ്ടിനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഇറങ്ങുമ്പോൾ ജയം മാത്രമാണ് ലക്ഷ്യം, ഒരു തോൽവി ഖത്തർ ലോകകപ്പിൽ നിന്നും ആദ്യ റൗണ്ടിൽ തന്നെ പുറത്താവും, അതുകൊണ്ടുതന്നെ അർജന്റീന പരിശീലകൻ സ്കലോണി എതിർ ടീമിന് ഒരുതരത്തിലുള്ള അവസരവും നൽകാതെ എല്ലാ പഴുതുകളും അടക്കാനുള്ള ശ്രമത്തിലാണ്.
Lionel Scaloni está entre Cristian Romero y Germán Pezzella para jugar al lado de Otamendi.
— Gastón Edul (@gastonedul) November 29, 2022
മെക്സിക്കോക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ച അർജന്റീന സ്റ്റോപ്പർ ബാക്ക് ലിസാൻട്രോ മാർട്ടിനെസ്സിന് സ്ഥാനം നഷ്ടമാകും എന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ, താരതമ്യേന ഉയര കൂടുതലുള്ള ലെവേണ്ടോസ്കിയടക്കമുള്ള പോളിഷ് താരങ്ങളെ പ്രതിരോധിക്കുവാൻ അർജന്റീന ടീമിലും ഉയരമുള്ള പ്രതിരോധ താരത്തെ വേണമെന്നുള്ളത് കൊണ്ടാണ് ഈ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് സ്ഥാനം നഷ്ടമാവുക എന്നാണ് റിപ്പോർട്ടുകൾ. സെറ്റ് പീസുകളിലും കോർണറുകളിലും പോളണ്ട് താരങ്ങൾ ഹെഡർ ഗോളുകൾ നേടുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് അർജന്റീന പരിശീലകന്റെ ഈ നീക്കം.
പകരക്കാരനായി ഉയര കൂടുതലുള്ള പ്രതിരോധ താരങ്ങളായ പെസല്ലയോ ക്രിസ്ത്യൻ റോമറോയോ ആദ്യ ഇലവനിൽ സ്ഥാനം നേടും, അർജന്റീന പിൻ നിരയിൽ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ മോന്റിയൽനു പകരം മൊളിനയും ആദ്യ ഇലവനിൽ സ്ഥാനം നേടും. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ മധ്യ നിരതാരം എൻസൊ ഫെർണാണ്ടസിന് സ്ഥാനം ഉണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്
അർജന്റീന സാധ്യത ടീം:എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി,പെസല്ല Or ക്രിസ്ത്യൻ റൊമേറോ, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് / ഗൈഡോ റോഡ്രിഗസ് അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി.