Qatar 2022

മത്സരത്തിനു ശേഷം സംസാരിച്ചതെന്ത്, വെളിപ്പെടുത്തലുമായി മെസിയും ലെവൻഡോസ്‌കിയും

പോളണ്ടും അർജന്റീനയും തമ്മിലുള്ള മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസിയെ ലെവൻഡോസ്‌കി ഫൗൾ ചെയ്യുകയും അതിനു ശേഷം ക്ഷമാപണം നടത്താൻ ചെന്ന പോളണ്ട് നായകനു നേരെ മെസി ഗൗരവത്തിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽ പതിഞ്ഞതാണ്. ഇതേത്തുടർന്ന് മെസിക്ക് നേരെ ചെറിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

എന്നാൽ മത്സരത്തിനു ശേഷം ലയണൽ മെസിയും ലെവൻഡോസ്‌കിയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നതോടെ ഈ വിമർശനങ്ങൾ എല്ലാം ഇല്ലാതായി. എന്താണ് രണ്ടു താരങ്ങളും പറഞ്ഞതെന്ന് ആരാധകർക്ക് സംശയം ഉണ്ടാവുകയും ചെയ്‌തു. ഇതേക്കുറിച്ച് മെസിയോട് ചോദിച്ചപ്പോൾ അത് ഒരിക്കലും വെളിപ്പെടുത്താൻ താൻ തയ്യാറല്ലെന്നാണ് താരം പറഞ്ഞത്.

“മൈതാനത്ത് സംഭവിച്ചതെല്ലാം അവിടെ തന്നെ തീരണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഡ്രെസ്സിങ് റൂമിൽ സംഭവിക്കുന്ന കാര്യങ്ങളും അതുപോലെ തന്നെ. ഞങ്ങൾ രണ്ടു പേരും സ്വകാര്യമായി പറഞ്ഞതെന്താണെന്ന് ഞാൻ ഒരിക്കലും വെളിപ്പെടുത്താൻ പോകുന്നില്ല.” മെസി മാധ്യമങ്ങളുടെ ചോദ്യത്തിന് പറഞ്ഞു.

അതേസമയം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലെവൻഡോസ്‌കിയും പറഞ്ഞില്ല. “മെസിയൊരു ഗംഭീര മത്സരമാണ് കാഴ്‌ച വെച്ചത്. അതിനാൽ മത്സരം തീർന്നതോടെ ഞാൻ മെസിയുടെ പെട്ടന്ന് മെസിയുടെ അടുത്തേക്ക് താരത്തെ അഭിനന്ദിക്കാൻ വേണ്ടി പോയി.” താരം പറഞ്ഞു. മൈതാനത്ത് മെസി ഒരു അസ്വാരസ്യം കാണിച്ചെങ്കിലും അത് മത്സരത്തിനു ശേഷം തീർന്നുവെന്നു തന്നെയാണ് രണ്ടു പേരുടെയും പ്രതികരണം വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button