ലോകകപ്പിൽ സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് ലയണൽ മെസി

മെക്സിക്കോക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസിയായിരുന്നു താരം. ആദ്യപകുതിയിൽ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ലയണൽ മെസിയുടെ ഇടിമിന്നൽ ഗോളാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. അതിനു പിന്നാലെ എൻസോ ഫെർണാണ്ടസ് നേടിയ മനോഹരമായ ഗോളിന് അസിസ്റ്റ് നൽകിയതും ലയണൽ മെസിയായിരുന്നു. വിജയത്തോടെ നോക്ക്ഔട്ട് പ്രതീക്ഷകൾ അർജന്റീന സജീവമാക്കി.
🎖️ Lionel Messi becomes the first man ever to assist in 5⃣ different World Cups!
🏆 2022 🅰️🆕
🏆 2018 🅰️🅰️
🏆 2014 🅰️
🏆 2010 🅰️
🏆 2006 🅰️ pic.twitter.com/XXHeSnlcHP— MessivsRonaldo.app (@mvsrapp) November 26, 2022
മത്സരത്തിൽ ഒരു നേട്ടം കൂടി മെസി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ അസിസ്റ്റ് നേടിയതോടെ അഞ്ചു ലോകകപ്പിൽ അസിസ്റ്റ് നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു താരമെന്ന റെക്കോർഡാണ് മെസി നേടിയത്. കഴിഞ്ഞ തവണ നാല് ലോകകപ്പിൽ അസിസ്റ്റുകൾ സ്വന്തമാക്കിയ ഒരേയൊരു താരമെന്ന റെക്കോർഡ് നേടിയ മെസി അതാണ് ഈ ലോകകപ്പിൽ വർധിപ്പിച്ചത്. മറ്റൊരു താരവും മൂന്നിലധികം ലോകകപ്പിൽ അസിസ്റ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.
Youngest player to score and assist in a World Cup game:
◉ Lionel Messi vs Serbia 2006 (18y 357d)
Oldest player to score and assist in a World Cup game:
◉ Lionel Messi vs Mexico 2022 (35y 155d)
Simply unbelievable. 💫 pic.twitter.com/fYlu6RSAbX
— Squawka (@Squawka) November 26, 2022
ഇതിനു പുറമെ മറ്റൊരു നേട്ടം കൂടി ഈ മത്സരത്തോടെ മെസിയെ തേടിയെത്തി ലോകകപ്പ് ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും ലയണൽ മെസിയാണ്. 2006 ലോകകപ്പിൽ 18 വർഷവും 357 ദിവസവും പ്രായം ഉണ്ടായിരുന്നപ്പോൾ സെർബിയക്കെതിരെ ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മെസി ഇന്ന് മെക്സിക്കോക്കെതിരെ അത് ആവർത്തിക്കുമ്പോൾ 35 വർഷവും 155 ദിവസവും ആയിരുന്നു പ്രായം. ഇനിയും റെക്കോർഡുകൾ മെസി സൃഷ്ടിക്കാനിരിക്കുന്നു.