Uncategorized

ബുദ്ധിമുട്ടേറിയ സമയം വരാനിരിക്കുന്നു, ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു ശേഷം ലയണൽ മെസി

ബുദ്ധിമുട്ടേറിയ സമയം വരാനിരിക്കുന്നു, ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു ശേഷം ലയണൽ മെസിയുടെ വാക്കുകൾ

ലയണൽ മെസി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ അർജൻറീന വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അവസാന മിനുട്ടുകളിൽ ഓസ്ട്രേലിയ ഒന്നു വിറപ്പിച്ചെങ്കിലും ആധികാരികമായി തന്നെയായിരുന്നു അർജന്റീനയുടെ വിജയം. എന്നാൽ ബുദ്ധിമുട്ടേറിയ മത്സരം ഇനിയാണു വരാനിരിക്കുന്നത് എന്നായിരുന്നു മെസിയുടെ പ്രതികരണം.

“വളരെ ബുദ്ധിമുട്ടേറിയ മത്സരവും സങ്കീർണമായ ദിവസവുമായിരുന്നു ഇന്നത്തേത്. ഞങ്ങൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതെയാണ് മത്സരത്തിനായി ഇറങ്ങിയത്. കായിപരമായ പോരാട്ടമായിരുന്നെങ്കിലും ഞങ്ങൾ മുന്നേറിയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ വളരെ നന്നായി നിയന്ത്രിച്ച മത്സരത്തെ പൂർണമായും സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു.”

“ഇതൊരു മികച്ച അനുഭവമാണ്, ആരാധകരുടെ കൂടെ അതു പങ്കിടാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. അവർ ഇവിടെയെത്താൻ വളരെ ബുദ്ധിമുട്ടുകൾ സഹിച്ചു, അർജൻറീനക്കാർക്ക് മുഴുവൻ ഇവിടെയെത്താൻ ആഗ്രഹം ഉണ്ടാകുമെന്നും എനിക്കറിയാം. ഈ കെട്ടുറപ്പും ഒത്തൊരുമയും മനോഹരമാണ്.”

“ആരാധകരുടെ ആവേശവും ഊർജ്ജവും സന്തോഷവും അവിശ്വസനീയമാണ്. അവരത് മനസിന്റെ ഉള്ളിൽ നിന്നും അനുഭവിക്കുന്നു. അത് മനോഹരമാണ്, എല്ലാ അർജന്റീനക്കാരും വളരെ ആവേശത്തിലുമാണ്. ഞങ്ങൾ ചെറിയൊരു ചുവട് മുന്നോട്ടുവെച്ചു, ബുദ്ധിമുട്ടേറിയ സമയം വരാനിരിക്കുന്നു.” മെസി പറഞ്ഞു.

ക്വാർട്ടറിൽ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ലൂയിസ് വാൻ ഗാലിനു കീഴിൽ കളിക്കുന്ന ഹോളണ്ട് അർജൻറീനക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. വെള്ളിയാഴ്ച രാത്രി 12.30നാണ് അർജന്റീന-ഹോളണ്ട് പോരാട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button