മെസി മെക്സിക്കൻ ജേഴ്സി നിലത്തിട്ട് ചവുട്ടി അപമാനിച്ചു, നേരിട്ട് കണ്ടാൽ വിവരമറിയുമെന്ന് മെക്സിക്കൻ ബോക്സർ

മെക്സിക്കോക്കെതിരായ മത്സരത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ലയണൽ മെസിക്കെതിരെ രൂക്ഷമായ വിമർശനാമാണ് നടക്കുന്നത്. മത്സരത്തിനു ശേഷം അർജന്റീന താരം മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചുവെന്ന് പല ഭാഗത്തു നിന്നും വിമർശനങ്ങൾ വരുന്നു. മെക്സിക്കോയിലെ പ്രമുഖ ബോക്സറായ കാൻസലോ അൽവാരസ് ഇതിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തു കൊണ്ട് വിമർശനങ്ങൾ നടത്തുന്നുണ്ട്. മെസി മെക്സിക്കോ ജേഴ്സി കൊണ്ട് തറ തുടച്ചുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
Canelo Álvarez (Mexican boxer): "Did you see Messi wiping the floor with the Mexico jersey? May Messi pray to God that I don't run into him somewhere…" pic.twitter.com/dKkIzDbmwC
— Barça Universal (@BarcaUniversal) November 28, 2022
വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം അർജന്റീന താരങ്ങൾ ഡ്രസ്സ് മാറുമ്പോൾ നിരവധി സാധനങ്ങൾ അങ്ങിങ്ങായി ചിതറികിടക്കുന്നുണ്ട്. മത്സരത്തിനു ശേഷം മെക്സിക്കോ താരങ്ങൾ കൈമാറ്റം ചെയ്ത ജേഴ്സികളും അതിൽ ഉൾപ്പെടുന്നു. ലയണൽ മെസി തന്റെ ബൂട്ട് ഊരുന്ന സമയത്ത് ശ്രദ്ധിക്കാതെ തന്റെ കാലിന്റെ അപ്പുറത്ത് കിടന്ന മെക്സിക്കൻ ജേഴ്സി തട്ടിത്തെറിപ്പിക്കുന്നതും കാണാം. എന്നാൽ അറിഞ്ഞു കൊണ്ടാണ് താരം അത് ചെയ്തതെന്ന് കരുതാൻ കഴിയില്ല.
aparte de ser mogolicos también son ciegos, les saltó leche de Messi en el ojopic.twitter.com/dxBhablQud
— tuca (@tucallister) November 28, 2022
എന്നാൽ മെക്സിക്കോയിലെ കാൻസലോ അടക്കം മെക്സിക്കോയിലെ ഒരു വിഭാഗം ആളുകൾ ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തുന്നത്. ജേഴ്സി തറയിൽ ഇട്ടതു തന്നെ മോശം പ്രവൃത്തിയാണെന്ന് അവർ പറയുന്നു. തന്നെ നേരിട്ട് കാണാതിരിക്കാൻ മെസി ദൈവത്തോട് പ്രാർത്ഥിക്കാനും കാൻസലോ ആവശ്യപ്പെടുന്നു. അതേസമയം മെക്സിക്കോയിൽ നിന്നും മെസിയെ പിന്തുണച്ചു കൊണ്ടും നിരവധി പേർ വരുന്നുണ്ട്. ടീമിനെ അടുത്ത മത്സരം വിജയിക്കാൻ പ്രേരണ കൊടുക്കാതെ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് ബാലിശമായ കാര്യമാണെന്ന് അവർ പറയുന്നു.