ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങി ലയണൽ മെസി പുതിയ ക്ലബ്ബിലേക്ക്

ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തുന്നതിനിടെ ലയണൽ മെസി ഈ സീസണിൽ പിഎസ്ജിയിൽ തുടരില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ദി ടൈംസ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്ന താരം അടുത്ത സീസണിൽ യൂറോപ്പിൽ കളിക്കാനുള്ള സാധ്യതയില്ല. അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയുമായാണ് ലയണൽ മെസി പുതിയ കരാർ ഒപ്പിടുക.
Lionel Messi and Inter Miami are nearing a deal to make him the highest-paid player in MLS history, per @TimesSport pic.twitter.com/Ou5BxoyWN4
— Bleacher Report (@BleacherReport) November 27, 2022
ഖത്തർ ലോകകപ്പ് കഴിയുന്നതോടെ ഡേവിഡ് ബെക്കാം ഉടമയായിട്ടുള്ള ഇന്റർ മിയാമി ക്ലബുമായി ലയണൽ മെസി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്റർ മിയാമിയുമായി കരാറൊപ്പിട്ടാൽ അമേരിക്കൻ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായും മെസി മാറും. മെസിയുടെ മുൻ സഹതാരവും ബാഴ്സലോണയുടെയും സ്പെയിനിന്റെയും നായകനുമായ സെർജിയോ ബുസ്ക്വറ്റ്സും താരത്തിനൊപ്പം ഇന്റർ മിയാമിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Leo Messi has not decided his future yet. His camp guarantees that Leo is only focused on the World Cup and there’s no agreement with any club. 🚨🇦🇷 #Messi
Inter Miami want Messi and will push; but also PSG will offer Leo a new deal soon.
Messi’s decision will be made in 2023. pic.twitter.com/rXQ6bvZvLS
— Fabrizio Romano (@FabrizioRomano) November 27, 2022
അതേസമയം മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഈ വാർത്തകൾ നിഷേധിച്ചു എന്നാണു അർജന്റീന മാധ്യമമായ ടൈക് സ്പോർട്ട്സ് വെളിപ്പെടുത്തുന്നത്. പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയും മെസി ഒരു ക്ലബുമായും കരാറിൽ എത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നു. ലോകകപ്പ് കഴിഞ്ഞാൽ മെസി തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.