“എന്റെ ദേഷ്യം ഇപ്പോഴും മാറിയിട്ടില്ല”- പോളണ്ടിനെതിരായ മത്സരത്തിനു ശേഷം മെസിയുടെ വാക്കുകൾ

പോളണ്ടിനെതിരായ മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയതിൽ ഇപ്പോഴും ദേഷ്യമുണ്ടെന്ന് ലയണൽ മെസി. മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി മെസിയെടുത്തത് പോളണ്ട് ഗോൾകീപ്പർ ഷെസ്നി തട്ടിയകറ്റുകയായിരുന്നു. അർജന്റീന ആദ്യ പകുതിൽ ലീഡ് നേടുന്നത് അതു തടഞ്ഞെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി മെസിയും സംഘവും വിജയം സ്വന്തമാക്കി.
“പെനാൽറ്റി നഷ്ടമാക്കിയതിൽ എനിക്കിപ്പോഴും ദേഷ്യമുണ്ട്, പക്ഷെ ടീം അതിനു ശേഷം കൂടുതൽ കരുത്തരായി വന്നു. ആദ്യത്തെ ഗോൾ നേടിയാൽ അത് മത്സരത്തിൽ മാറ്റം വരുത്തുമെന്നും അവർ കൂടുതൽ തുറന്നു തരുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. മെക്സിക്കോക്കെതിരെ നേടിയ വിജയം ഞങ്ങൾക്ക് വളരെയധികം സമാധാനം നൽകി. ഞങ്ങൾക്ക് വിജയം നേടണമെന്ന് ഉറപ്പിച്ചു തന്നെയാണ് ഇന്ന് കളിക്കളത്തിലേക്ക് വന്നത്.”
Lionel Messi: "Angry for having missed the penalty but the team came out stronger after my mistake. We knew that once the first goal went in, it would change the game." pic.twitter.com/Dja2XMkYFg
— Roy Nemer (@RoyNemer) November 30, 2022
“ഓസ്ട്രേലിയക്കെതിരായ മത്സരം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും, ആരും ആരെ വേണമെങ്കിലും തോൽപ്പിക്കാൻ. എല്ലാം വളരെ തുല്യമാണ്. ഞങ്ങൾ എല്ലായിപ്പോഴും ചെയ്യുന്നതു പോലെ ഏറ്റവും മികച്ച രീതിയിൽ മത്സരത്തിനായി തയ്യാറെടുക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്.” മെസി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
🗣Leo Messi to @TyCSports :
“I’m still angry for having missed the penalty, but the team came out stronger after that. We knew that once the first goal went in, it would change the game and they would open up”#FIFAWorldCup pic.twitter.com/Y567qleeN6
— Thiago Messi (@ThiagMessi1) November 30, 2022
പെനാൽറ്റി നഷ്ടമാക്കിയെങ്കിലും മത്സരത്തിൽ മെസി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. കഴിഞ്ഞ രണ്ടു മത്സരത്തിലും രണ്ടാം പകുതിയിൽ നേടിയ ഗോളുകളിലാണ് അർജന്റീന വിജയം നേടിയത്.