“രണ്ടാം പകുതിയിലാണ് ഞങ്ങൾ ഞങ്ങളായത്”- കളിയുടെ ഗതി മാറ്റിയതിനെക്കുറിച്ച് ലയണൽ മെസി

മെക്സിക്കോക്കെതിരായ മത്സരത്തിന്റെ ഗതി മാറ്റിയ കാര്യങ്ങളെക്കുറിച്ചു പ്രതികരിച്ച് നായകൻ ലയണൽ മെസി. മത്സരത്തിന്റെ ആദ്യപകുതിയിൽ യാതൊരു പ്രതീക്ഷയും ആരാധകർക്ക് നൽകാത്ത പ്രകടനമാണ് അർജന്റീന നടത്തിയത്. എന്നാൽ അതിനു ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി ടീം തിരിച്ചു വന്നിരുന്നു. രണ്ടാം പകുതിയിൽ ടീം ശൈലി മാറ്റിയെതിനെക്കുറിച്ച് മത്സരത്തിനു ശേഷം മെസി പ്രതികരിച്ചു.
“ഞങ്ങൾക്ക് വിട്ടുകളയാൻ കഴിയില്ല. എല്ലാ മത്സരവും ഞങ്ങൾക്ക് കളിക്കണം. പിഴവുകൾ ഉണ്ടാക്കാൻ കഴിയില്ല. ഞങ്ങളുടെ പ്രതികരണം ഇങ്ങിനെയായിരിക്കുമെന്ന് അറിയാമായിരുന്നു. ഞങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു. വളരെക്കാലമായി ഒരുമിച്ചുള്ളവരാണ് ഞങ്ങൾ.”
“ചില സമയങ്ങളിൽ, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഞങ്ങൾ എങ്ങിനെയാണോ അതിലേക്ക് തിരിച്ചു പോയി. പോളണ്ടിനെതിരെയും ഇത് തന്നെ തുടരാൻ ശ്രമിക്കും.”
🇦🇷 Leo Messi: “I think that at times, especially in the second half, we went back to being what we are. Now, against Poland, we will try to continue in this way.” pic.twitter.com/i9m0Sd7cY7
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 26, 2022
“ആദ്യപകുതി സാഹചര്യങ്ങൾ കാരണം ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്ക് സ്പേസുകൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ നേരം പന്ത് കയ്യിൽ വെക്കാൻ ആരംഭിച്ചു. ലൈനുകൾക്കിടയിൽ സ്പേസുകൾ കണ്ടെത്താൻ തുടങ്ങി, പന്ത് അവരുടെ ഏരിയയിൽ എത്തിക്കാനും കഴിഞ്ഞു.”
“എൻസോ മികച്ച താരമാണ്. താരത്തിന്റെ കാര്യത്തിൽ സന്തോഷമുണ്ട്. എൻസോ എനിക്ക് ആശ്ചര്യം നൽകിയില്ല. എനിക്കവനെ അറിയാം, അവൻ ഓരോ ദിവസവും പരിശീലകനം നടത്തുന്നത് കാണാറുണ്ട്. ഒരു ഗംഭീര താരമായ അവനിത് അർഹിക്കുന്നു.” മെസി പറഞ്ഞു.