സൂപ്പർഗോളി ക്വാർട്ടുവയെ കീഴടക്കി ഖത്തർ ലോകകപ്പിലെ ആദ്യ ഫ്രീ കിക്ക് ഗോൾ പിറന്നു

ഖത്തർ ലോകകപ്പിലെ ആദ്യത്തെ ഫ്രീ കിക്ക് ഗോൾ പിറന്നു. മൊറോക്കോയും ബെൽജിയവും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലാണ് ഈ ലോകകപ്പിലെ ആദ്യത്തെ ഫ്രീ കിക്ക് ഗോൾ പിറന്നത്. മൊറോക്കോ താരം അബ്ദെൽഹാമിദ് സാബ്രിയാണ് മത്സരത്തിലെ ആദ്യത്തെ ഗോൾ ഫ്രീ കിക്കിലൂടെ നേടിയത്.
കോർണർ ഫ്ളാഗിന്റെ അടുത്തു വെച്ചുണ്ടായ ഫൗളിനാണ് ഫ്രീ കിക്ക് ലഭിച്ചത്. കിക്ക് എടുത്തത് പകരക്കാരനായി ഇറങ്ങിയ സാബിറിയായിരുന്നു. താരം കിക്ക് നേരെ പോസ്റ്റിലേക്ക് അടിച്ചപ്പോൾ ഒരു ബെൽജിയൻ താരത്തിന്റെ മറവ് കാരണം ക്വാർട്ടുവക്ക് പന്ത് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. താണു വന്ന പന്ത് നേരെ ഗോളായി മാറുകയും ചെയ്തു.
THEY GOT THEIR GOAL AND THIS TIME IT COUNTS! MOROCCO! pic.twitter.com/zjIKN8OZ53
— Fast GøaIs (@i6astv) November 27, 2022
മത്സരത്തിന്റെ ആദ്യത്തെ പകുതിയിൽ മോറോക്കൊ താരം ഹക്കിം സിയച്ച് ഫ്രീ കിക്ക് ഗോൾ നേടിയിരുന്നു. എന്നാൽ കിക്കെടുക്കുന്ന സമയത്ത് മറ്റൊരു മൊറോക്കോ താരം ഓഫ്സൈഡ് പൊസിഷനിൽ നിന്ന് ബോളിനായി അറ്റംപ്റ്റ് ചെയ്തതിനെ തുടർന്ന് അത് റഫറി നിഷേധിച്ചു. ഇതിനു പകരം വീട്ടി രണ്ടാം പകുതിയിൽ ഫ്രീ കിക്കിലൂടെ തന്നെ മൊറോക്കോ ഗോൾ നേടി.
Morocco's first goal against Belgium via Abdelhamid Sabry, amazing, amazing, amazing, amazing, amazing, very amazing
— Leo Messi (@Messi_10_30) November 27, 2022