പരിക്കേറ്റ പോർച്ചുഗൽ താരം ലോകകപ്പ് കളിക്കില്ല, പരിക്കില്ലാത്ത ഇംഗ്ലണ്ട് താരവും നാട്ടിലേക്ക് മടങ്ങി

ഖത്തർ ലോകകപ്പിലെ ടീം സ്ക്വാഡിൽ നിന്നും രണ്ടു താരങ്ങൾ കൂടി പുറത്ത്. പോർച്ചുഗൽ ഫുൾ ബാക്കായ നുനോ മെൻഡസ്. ഇംഗ്ലണ്ടിന്റെ സെൻട്രൽ ഡിഫെൻഡറായ ബെൻ വൈറ്റ് എന്നിവരാണ് ഇനി ടൂർണമെന്റ് കളിക്കുന്നില്ലെന്നു സ്ഥിരീകരിച്ചത്. നുനോ മെൻഡസിന് കഴിഞ്ഞ മത്സരത്തിലെറ്റ പരിക്ക് തിരിച്ചടി നൽകിയപ്പോൾ ആഴ്സണൽ താരമായ ബെൻ വൈറ്റ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്തു പോയത്.
Nuno Mendes, out of the World Cup. He will miss the rest of the competition for Portugal. 🚨⛔️🇵🇹 #Qatar2022
Mendes suffered a thigh injury and will not recover in time. pic.twitter.com/0AYplNEUw3
— Fabrizio Romano (@FabrizioRomano) November 30, 2022
തുടയിലെ മസിലിനേറ്റ പരിക്കാണ് പിഎസ്ജി ഫുൾ ബാക്കായ നുനോ മെൻഡസിന് ലോകകപ്പ് സ്ക്വാഡിലെ സ്ഥാനം നഷ്ടമാക്കിയത്. പോർച്ചുഗൽ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങുന്ന താരത്തിന്റെ അഭാവം അവർക്ക് തിരിച്ചടി തന്നെയാണ്. റാഫേൽ ഗുറെറോയാണ് നുനോ മെൻഡസിന് പകരക്കാരനായി ഇറങ്ങുക. മെൻഡസിന് എട്ട് ആഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങിനെയെങ്കിൽ പിഎസ്ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരവും താരത്തിന് നഷ്ടമാകും.
Official. Ben White has left the England squad for ‘personal reasons’ — he’s not expected to return to the World Cup. 🚨🏴 #Qatar2022
The statement requests that White’s privacy is respected. pic.twitter.com/dvPVw00m8L
— Fabrizio Romano (@FabrizioRomano) November 30, 2022
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബെൻ വൈറ്റ് ഖത്തറിലുള്ള സ്ക്വാഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതെന്ന് ഇംഗ്ലണ്ട് ഔദ്യോഗികമായി അറിയിച്ചു. വൈറ്റ് ഇനി ഖത്തറിലേക്ക് മടങ്ങിയെത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും വൈറ്റ് കളിക്കാനിറങ്ങിയിരുന്നില്ല. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ താരം ബെഞ്ചിലിരുന്നപ്പോൾ വെയിൽസിനെതിരെ നടന്ന മൂന്നാമത്തെ മത്സരത്തിൽ അസുഖം മൂലം താരം പുറത്തിരുന്നു. ബെൻ വൈറ്റിന്റെ ക്ലബായ ആഴ്സണലും താരത്തിന് പിന്തുണ നൽകിയിട്ടുണ്ട്.