Football News

പെലയും മറഡോണയും ലയണൽ മെസ്സിയും ചെയ്തത് മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്- മുൻ ഇംഗ്ലണ്ട് പരിശീലകൻ കാപെല്ലോ

അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെക്കുറിച്ച് വീണ്ടും മുൻ ഇതിഹാസം യുവന്റസ്-ഇംഗ്ലണ്ട് പരിശീലകൻ ഫാബിയോ കാപെല്ലോ രംഗത്ത്.

❝ എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുശേഷം വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല, ലയണൽ മെസ്സി ലോകം കണ്ട എക്കാലത്തെയും മികച്ച താരമാണ്, പെലെ മറഡോണ ലയണൽ മെസ്സി എന്നിവർ ചെയ്തത് മറ്റുള്ളവർക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല ❞

ബ്രസീലിന്റെ പരിശീലക സ്ഥാനത്തെ കുറിച്ചും കാപെല്ലോ പ്രതികരിച്ചു.
❝റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ബ്രസീൽ ജോലി വാഗ്ദാനം ചെയ്താൽ സ്വീകരിക്കില്ലെന്ന് ഞാൻ വിചാരിക്കുന്നു, ബ്രസീലിൽ അവർക്ക് ദേശീയത അഭിമാനമാണ്, അതുകൊണ്ട് ബ്രസീലിൽ നിന്നുള്ള ആരെങ്കിലും തന്നെ അവരുടെ പരിശീലകനാവും❞ അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button