Qatar 2022

ആ ഗോൾ നേരത്തെ പ്ലാൻ ചെയ്‌തു നേടിയതോ, അത്ഭുതപ്പെടുത്തി റിച്ചാർലിസൺ

കഴിഞ്ഞ ദിവസം സെർബിയക്കെതിരെ ബ്രസീലിയൻ സ്‌ട്രൈക്കറായ റിച്ചാർലിസൺ നേടിയ ഗോൾ ഏവരെയും അത്ഭുതപെടുത്തിയ ഒന്നായിരുന്നു. വിനീഷ്യസിന്റെ പാസ് കാലിൽ ഒതുക്കാൻ നോക്കിയത് ഉയർന്നു പൊന്തിയപ്പോൾ വായുവിൽ ഉയർന്നു പൊന്തി ഒരു തിരച്ചിലിൽ താരം അത് വലയിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. ഈ ലോകകപ്പിൽ ഇതുവരെ പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ആ ഗോളിന് ശേഷം റിച്ചാർലിസണിന്റെ പരിശീലന സെഷനിലെ വീഡിയോ പുറത്തു വന്നപ്പോൾ ആ ഗോൾ താരം നേരത്തെ പ്ലാൻ ചെയ്‌ത്‌ നേടിയതാണോ എന്നാണു ആരാധകർ ചോദിക്കുന്നത്. പരിശീലന സെഷനിൽ തനിക്ക് നേരെ ഉയർന്നു വന്ന പന്ത് സമാനമായ രീതിയിൽ വായുവിലുയർന്നു തിരഞ്ഞ് താരം വലയിൽ എത്തിക്കുന്നുണ്ട്. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയുള്ള രണ്ടു ഗോളുകളും തമ്മിലുള്ള സാമ്യം വളരെയധികമാണെന്ന് കാണുന്ന ഏതൊരാൾക്കും തോന്നുമെന്നതിൽ യാതൊരു സംശയവുമില്ല.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടോട്ടനം ഹോസ്പറിലേക്ക് ചേക്കേറിയ താരത്തിന് പക്ഷെ അവിടെ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ ബ്രസീൽ ടീമിനൊപ്പം ഇറങ്ങുന്ന സമയത്തെല്ലാം തകർപ്പൻ പ്രകടനമാണ് റിച്ചാർലിസൺ നടത്തുന്നത്. ഇതേ പ്രകടനം ഇനിയുള്ള മത്സരങ്ങളിലും തുടർന്നാൽ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തിനായി ആവശ്യക്കാർ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button