ആ ഗോൾ ബ്രൂണോ ഫെര്ണാണ്ടസിന്റേത്, അടിക്കാത്ത ഗോളാഘോഷിച്ച് റൊണാൾഡോ

യുറുഗ്വായ്ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ സമനിലപ്പൂട്ടു പൊളിച്ച് പോർച്ചുഗൽ ആദ്യ ഗോൾ നേടുകയുണ്ടായി. മത്സരം കണ്ടു കൊണ്ടിരുന്ന എല്ലാവരും കരുതിയത് റൊണാൾഡോയാണ് ഗോൾ നേടിയതെന്നായിരുന്നു. താൻ നേടിയതെന്ന പോലെ തന്നെയാണ് റൊണാൾഡോ ഗോൾ ആഘോഷിച്ചതും. എന്നാൽ മത്സരം നിയന്ത്രിക്കുന്ന ടെക്നിക്കൽ കമ്മിറ്റി ഗോൾ വീണ്ടും പരിശോധിച്ച് ഗോൾ ബ്രൂണോ ഫെർണാണ്ടസിന് നൽകുകയുണ്ടായി.
Portugal take the lead against Uruguay!
Cristiano Ronaldo ran away in celebration, but the goal has been awarded to Bruno Fernandes…#POR | #FIFAWorldCup pic.twitter.com/dZcEyg2el0
— The Athletic | Football (@TheAthleticFC) November 28, 2022
ഇടതു വിങ്ങിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ ഒരു ക്രോസ് കണക്റ്റ് ചെയ്യാൻ റൊണാൾഡോ ചാടിയെങ്കിലും താരത്തിന്റെ തലയിൽ അതു കൊണ്ടില്ല. റൊണാൾഡോയുടെ ചാട്ടത്തിൽ ബോളിന്റെ ഗതി മനസിലാക്കാൻ യുറുഗ്വായ് ഗോൾകീപ്പർ പരാജയപ്പെട്ടപ്പോൾ അത് നേരെ വലയിലേക്ക് പോവുകയായിരുന്നു. അത് ഗോളാകാൻ റൊണാൾഡോ നിർണായക പങ്കു വഹിച്ചെന്നു വ്യക്തമാണ്. എന്നാൽ ദേഹത്ത് പന്തു കൊണ്ടില്ലെങ്കിലും താൻ നേടിയത് പോലെയാണ് റൊണാൾഡോ ആഘോഷിച്ചതെന്നത് മത്സരം കണ്ട ഏതൊരാൾക്കും മനസിലാകും.
Cristiano was the key to Bruno Fernandes' goal! 🤝🇵🇹⚽️pic.twitter.com/UCx4PKwxeH
— CR7 Portugal (@CR7_PORFC) November 28, 2022
റൊണാൾഡോയാണ് ഗോൾ നേടിയതെങ്കിൽ പല റെക്കോർഡുകളും താരത്തിന് സ്വന്തമാക്കാൻ കഴിയുമായിരുന്നു. പോർചുഗലിനായി ഏറ്റവുമധികം ലോകകപ്പ് ഗോളുകൾ നേടിയ നേടിയ താരമെന്ന റെക്കോർഡാണ് അതിലെ പ്രധാനപ്പെട്ടത്. അതിനു പുറമെ കോംപിറ്റിറ്റിവ് മത്സരങ്ങളിൽ പോർചുഗലിനായി നൂറു ഗോളുകളെന്ന റെക്കോർഡും റൊണാൾഡോക്ക് നേടാൻ കഴിഞ്ഞേനെ.