പുതിയ ക്ലബ്ബിൽ ക്രിസ്ത്യാനോ റൊണാൾഡോ മെഡിക്കൽ ബുക്ക് ചെയ്തതായി റിപ്പോർട്ട്.

പരസ്പര ഉടമ്പടി പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഭാവി ക്ലബ് ഇതുവരെയും തീരുമാനമായിട്ടില്ല, ലോകകപ്പിൽ പോർച്ചുഗലിനൊപ്പം പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്ന താരം പുതിയ ക്ലബ്ബ് അന്വേഷണത്തിലാണ്.
അതിനിടയിൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസ്റുമായി ധാരണയിൽ എത്തിയതായി മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Latest on Cristiano Ronaldo's move to Al-Nassr. A medical is scheduled with growing confidence the deal will be done by before January 1. https://t.co/UBc6cCp25P
— Ben Jacobs (@JacobsBen) December 26, 2022
ഇപ്പോഴിതാ താരത്തിന്റെ പുതിയ ക്ലബ്ബിനെ കുറിച്ചുള്ള അപ്ഡേഷൻ എത്തിയിരിക്കുകയാണ്, പ്രശസ്ത മാധ്യമപ്രവർത്തകനായ ബെൻ ജേക്കബ്സ് ആണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ മെഡിക്കൽ സംബന്ധമായ പുതിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസ്ർ താരത്തിന്റെ മെഡിക്കൽ ബുക്ക് ചെയ്തതായി അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിവർഷം 75 മില്യൺ ഡോളറിന്റെ കരാറാണ് സൗദി അറേബ്യൻ ക്ലബ്ബ് നൽകിയിട്ടുള്ളത്. ജനുവരി ഒന്നിന് മുൻപ് തന്നെ 37 കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്ബിനൊപ്പം ചേരുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🚨🇵🇹 Al-Nassr have scheduled a medical for Cristiano Ronaldo. The Saudi Arabian club are aiming to complete the transfer in time for the opening of the January window, reports @jamesbenge. pic.twitter.com/bEirBHe2R1
— EuroFoot (@eurofootcom) December 26, 2022
എന്നാൽ ആരാധകർക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്, താരത്തെ വീണ്ടും യൂറോപ്പിൽ തന്നെ കളിക്കുന്നത് കാണാനാണ് ആരാധകർക്ക് ആഗ്രഹം, നിലവിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിൽ നിന്നും ഓഫർ ലഭിച്ചാൽ താരം യൂറോപ്പിൽ തന്നെ തുടരുവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നൊപ്പം ചേർന്ന് താരം 26 ഗോളുകളോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നെങ്കിലും, ഈ സീസണിൽ താരത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല, 16 മത്സരങ്ങളിൽ മൂന്നു ഗോളുകൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ, അതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് ക്ലബ്ബുമായി പിരിയാൻ ധാരണയിൽ എത്തുകയായിരുന്നു.