Qatar 2022

ട്രൗസറിനുള്ളിൽ കയ്യിട്ട് എന്തോ ചവച്ചു തിന്നുന്ന റൊണാൾഡോ, വിചിത്രമെന്ന് ആരാധകർ

ഫുട്ബോൾ ലോകത്തെ സൂപ്പര്താരങ്ങളാകുമ്പോൾ അവരുടെ ഓരോ നീക്കവും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കും. അതുകൊണ്ടു തന്നെ കളിക്കളത്തിലും പലപ്പോഴും അതിനു പുറത്തും സ്വാകാര്യത ഇത്തരം താരങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. കഴിഞ്ഞ ദിവസം ഘാനക്കെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്‌ത വിചിത്രമായൊരു കാര്യം ഇതുപോലെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്.

മത്സരത്തിനിടെ തന്റെ പൊസിഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന റൊണാൾഡോ ജേഴ്‌സിയുടെ ഷോർട്ട്സിൽ കയ്യിടുന്നതും അവിടെ നിന്നും എന്തോ എടുത്ത് വായിലിട്ട് ചവക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്താണ് റൊണാൾഡോ ട്രൗസറിനുള്ളിൽ ഒളിപ്പിച്ചതെന്നും മത്സരത്തിനിടയിൽ വായിലിട്ട് ചവക്കുന്നതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്‌ത്‌ ചോദിക്കുന്നു.

താരം കഴിക്കുന്നത് ചൂയിങ് ഗം ആണോ അതോ എന്തെങ്കിലുംഗുളികയാണോ എന്നെല്ലാം ആരാധകർക്ക് സംശയമുണ്ട്. എന്തായാലും ടീം സ്റ്റാഫുകളുടെ അടുത്തു നൽകാതെ അത് ട്രൗസറിനുള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് സ്വാഭാവികമായ കാര്യമല്ലെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടു തന്നെയാണ് ഈ വീഡിയോ ചർച്ച ചെയ്യപ്പെടുന്നതും.

തന്റെ അഞ്ചാമത്തെ ലോകകപ്പിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യത്തെ ഗോൾ നേടുന്നത്. ഇതോടെ അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും റൊണാൾഡോ തന്നെയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button