Qatar 2022

ലയണൽ മെസിയെയും റൊണാൾഡോയെയും ലക്ഷ്യമിട്ട് സൗദി അറേബ്യ

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2030 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ രണ്ടു താരങ്ങളെയും സൗദി ലക്ഷ്യമിടുന്നത്. ടൂർണമെന്റ് നടത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രണ്ടു താരങ്ങളെയും രാജ്യത്തിന്റെ അംബാസിഡർമാരായി മാറ്റാനാണ് സൗദിയുടെ പ്രധാന ശ്രമമെന്ന് ഡെയിലി മിറർ റിപ്പോർട്ടു ചെയ്യുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ലീഗിൽ കളിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സൗദി ക്ലബ് താരത്തിനായി വമ്പൻ ഓഫർ നൽകിയെന്ന വാർത്തകൾക്കു പുറമെ രാജ്യത്തെ കായിക മന്ത്രി റൊണാൾഡോയെയും മെസിയേയും രാജ്യത്തെത്തിക്കാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ സീസണു ശേഷം സൗദി ലീഗിൽ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

അതേസമയം സൗദിയുമായി മെസിക്ക് ഇപ്പോൾ തന്നെ ബന്ധങ്ങളുണ്ട്. രാജ്യത്തിന്റെ ടൂറിസം അംബാസിഡറായി മെസിയെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ താരം സൗദി ലീഗിൽ കളിക്കാൻ തയ്യാറാകാൻ സാധ്യത കുറവാണ്. 2030 ലോകകപ്പിനായി ഇതുവരെ ഔദ്യോഗികമായി സൗദി നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഖത്തറിനെ പോലെ ഒറ്റക്കല്ല, ഗ്രീസ്, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് സംയുക്തമായി ടൂർണമെന്റ് നടത്താനാണ് സൗദി ശ്രമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button