Qatar 2022

മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ലിവർപൂളിനെയും സ്വന്തമാക്കാൻ സൗദി ഗവൺമെന്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ലിവർപൂളിനെയും സ്വന്തമാക്കാൻ തങ്ങളുടെ നിക്ഷേപകർക്ക് പിന്തുണ നൽകി സൗദി ഗവണ്മെന്റ്. സൗദി അറേബ്യ കായികമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ സ്കൈ സ്പോർട്ട്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കിയതിനു പിന്നാലെയാണ് കൂടുതൽ പ്രീമിയർ ലീഗ് ക്ലബുകളെ സ്വന്തമാക്കാൻ സൗദിയിൽ നിന്നുള്ള നിക്ഷേപകരെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്ന സമയത്താണ് സൗദി മിനിസ്റ്റർ അതു രണ്ടും രാജ്യത്തു നിന്നുള്ളവർ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയത്. “അതുണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിക്ഷേപകരുടെ എണ്ണം വർധിച്ചാൽ അതൊരു നല്ല ബിസിനസ്സായി മാറും. ഈ രാജ്യത്തു നിന്നും സ്വകാര്യമേഖലക്കും കമ്പനീസിനും മുന്നോട്ടു വരാവുന്നതാണ്.” അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.

പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ്. എല്ലാവരും പ്രീമിയർ ലീഗ് കാണുന്നു. ഏറ്റവുമധികം ആളുകൾ കാണുന്ന ഈ ലീഗിന് ഞങ്ങളുടെ രാജ്യത്തും നിരവധിയായ കടുത്ത ആരാധകരുണ്ട്. അതിനാൽ ഇതെല്ലാവർക്കും ഗുണം ചെയ്യുന്നൊരു കാര്യമായിരിക്കും.” അദ്ദേഹം വ്യക്തമാക്കി.

അതേസമയം സൗദിയിൽ നിന്നുള്ള നിക്ഷേപകർ പ്രീമിയർ ലീഗ് ക്ലബുകളെ വാങ്ങാനെത്തിയാൽ അതിനെതിരെ വിമർശനങ്ങൾ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കന്നതിലും പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു.

Saudi Sports Minister welcomed the possibility of a takeover of Manchester United and Liverpool

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button