മൂന്നു ബ്രസീൽ താരങ്ങൾക്കു കൂടി ഇന്നത്തെ മത്സരം നഷ്ടമായേക്കും

ലോകകപ്പിൽ സ്വിറ്റ്സർലണ്ടിനെതിരെ നടക്കുന്ന മത്സരത്തിനായി ഇന്നിറങ്ങാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിന് കൂടുതൽ തിരിച്ചടിയായി മൂന്നു താരങ്ങൾക്കു കൂടി മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ. ഗോൾ ബ്രസീലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഗോൾകീപ്പർ അലിസൺ ബെക്കർ, മുന്നേറ്റനിര താരം ആന്റണി, മധ്യനിര താരം ലൂക്കാസ് പക്വറ്റ എന്നിവർക്കാണ് മത്സരം നഷ്ടമാകാൻ സാധ്യതയുള്ളത്. മൂന്നു താരങ്ങളെയും പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ ഈ മൂന്നു താരങ്ങളും പങ്കെടുത്തിട്ടില്ല. ഇവർക്ക് ചെറിയ തോതിലുള്ള പനിയാണോ അതോ ഗുരുതരമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റ് നെയ്മർ, ഡാനിലോ എന്നീ താരങ്ങൾക്ക് മത്സരം നഷ്ടമാകും എന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മൂന്നു താരങ്ങളുടെ കൂടി കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നത്. ഈ അഞ്ചു താരങ്ങളും കഴിഞ്ഞ മത്സരത്തിൽ ടീമിനായി ഇറങ്ങിയ താരങ്ങളാണ്. ആന്റണി നെയ്മറുടെ പകരക്കാരനായിരുന്നു.
Brazil are hit by a sickness bug as Premier League stars Antony, Lucas Paqueta and Alisson are forced to sit out training https://t.co/rEQzEqXG9M
— MailOnline Sport (@MailSport) November 27, 2022
അലിസണിനു പകരം എഡേഴ്സണും പക്വറ്റക്ക് പകരം ഫ്രഡും ഇറങ്ങുമ്പോൾ നെയ്മർക്ക് പകരം റോഡ്രിഗോയും ഡാനിലോക്ക് പകരം ഡാനി അൽവസ്. മിലിറ്റാവോ എന്നിവരിൽ ഒരാളും കളത്തിലിറങ്ങും. അഞ്ചു താരങ്ങൾ പുറത്താണെങ്കിലും ബ്രസീൽ സ്ക്വാഡിനു വളരെയധികം കെട്ടുറപ്പുള്ളത് ടിറ്റെക്ക് സമാധാനമാണ്. മത്സരത്തിൽ വിജയിച്ച് ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.