നെയ്മറെ ഫൗൾ ചെയ്യുന്നത് അവസാനിപ്പിക്കണം, വിചിത്രമായ ആവശ്യവുമായി ബ്രസീൽ പരിശീലകൻ

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ സെർബിയക്കെതിരെ ബ്രസീൽ വിജയം നേടിയെങ്കിലും അവരുടെ സൂപ്പർതാരമായ നെയ്മർ പരിക്കേറ്റു പുറത്തു പോയത് ടീമിന് ആശങ്കയുണ്ടാക്കിയ കാര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഗ്രൂപ്പ് ഘട്ടത്തിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കാൻ കഴിയില്ല. തന്റെ പരിക്കേറ്റ കാലിന്റെ ചിത്രങ്ങൾ നെയ്മർ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത് ബ്രസീൽ ആരാധകർക്ക് കൂടുതൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം നെയ്മർക്ക് കൂടുതൽ സംരക്ഷണം വേണമെന്ന ആവശ്യവുമായി ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്തു വന്നിട്ടുണ്ട്. ഫുട്ബോൾ ആഘോഷിക്കണമെങ്കിൽ ഫൗളുകൾ നടക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നാണ് ബ്രസീൽ പരിശീലകൻ പറയുന്നത്. ചില താരങ്ങളെ പ്രത്യേകം നോട്ടമിടുന്നുണ്ടെന്നും അതിനു ഇതുപോലത്തെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അത് അവസാനിപ്പിക്കണമെന്നും ടിറ്റെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Andy Vermaut shares:World Cup 2022: Fouling Neymar 'has to stop', Brazil coach Tite says: Brazil head coach Tite says the high number of fouls on Neymar "has to stop" after the forward was injured in their group-stage victory over Serbia. https://t.co/QQpQArokIE Thank you pic.twitter.com/oEzVNL5mHH
— Andy Vermaut (@AndyVermaut) November 27, 2022
പരിക്കേറ്റ നെയ്മർ, ഡാനിലോ തുടങ്ങിയ താരങ്ങൾ ലോകകപ്പിൽ ഇനിയും മത്സരങ്ങൾ കളിക്കുമെന്ന ഉറപ്പും ടിറ്റെ നൽകി. രണ്ടു താരങ്ങളുടെയും പരിക്കിന്റെ സാഹചര്യത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ബ്രസീൽ പരിശീലകൻ പറഞ്ഞു. ഇന്ന് രാത്രി സ്വിറ്റ്സർലണ്ടിന് എതിരെയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കാൻ തയ്യാറെടുക്കുന്നത്. ഇന്നത്തെ മത്സരം ജയിച്ചാൽ ബ്രസീൽ നോക്ക്ഔട്ടിലെത്തും.