ഖത്തർ ലോകകപ്പ്: അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ രണ്ടു ചാനലുകൾ വേണ്ടി വരും

ഖത്തർ ലോകകപ്പ് അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ഒരേ ഗ്രൂപ്പിലെ മത്സരങ്ങൾ ഒരു സമയത്താണ് നടക്കുക. ഒത്തുകളിയും വാതുവെപ്പും ഒഴിവാക്കുന്നതിനു വേണ്ടി പൊതുവെ എല്ലാ ടൂർണമെന്റിലും സ്വീകരിച്ചു വരുന്ന കാര്യമാണിത്. അതിനാൽ തന്നെ കളി കാണുന്ന ആരാധകർ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഇന്ത്യയിൽ ലോകകപ്പ് ടെലികാസ്റ്റ് സ്പോർട്ട്സ് 18 ചാനലിൽ മാത്രം ആയതിനാൽ ഒരേ സമയത്തുള്ള മത്സരങ്ങൾ സ്പോർട്ട്സ് 18 എസ്ഡി, സ്പോർട്ട്സ് 18 എച്ച്ഡി എന്നീ ചാനലുകളിലാണ് സംപ്രേഷണം ചെയ്യുക. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ കളിയുള്ള ചാനൽ സംബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. SD മാത്രം സബ്സ്ക്രൈബ് ചെയ്തവർക്ക് പല മത്സരങ്ങളും നഷ്ടപ്പെടും, ഇനി HD ചാനൽ ഇല്ലാത്ത ഡിഷ് ആണെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിച്ച പ്രധാന ചില മത്സരങ്ങൾ നഷ്ടപ്പെട്ടേക്കാം.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ആരാധകർ കൂടുതലുള്ള ചാനലുകളുടെ മത്സരങ്ങളെല്ലാം സ്പോർട്ട്സ് 18 എസ്ഡി ചാനലിലാണ് സംപ്രേഷണം ചെയ്യുക. സ്പോർട്ട്സ് എച്ച്ഡി ചാനലിൽ പ്രധാന ടീമായി ജർമനിയുടെ മത്സരം മാത്രമേയുള്ളൂ. മത്സരങ്ങൾ ജിയോ സിനിമ ആപ്പ് വഴിയും കാണാൻ കഴിയും.