ബ്രൂണോയുടെ ഗോൾ തന്റേതെന്ന് റൊണാൾഡോ വാദിച്ചോ? മത്സരത്തിനു ശേഷമുള്ള ദൃശ്യങ്ങൾ ചർച്ചയാകുന്നു

പോർച്ചുഗലും യുറുഗ്വായും തമ്മിൽ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയതാണെന്ന് ഏവരും കരുതിയെങ്കിലും പിന്നീടത് ബ്രൂണോ ഫെർണാണ്ടസിന് അവകാശപ്പെട്ടതാണെന്ന് തെളിഞ്ഞു. ഗോൾ പരിശോധിച്ച ഫിഫ കമ്മിറ്റി മിനുറ്റുകൾക്കകം തന്നെ ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലാക്കി. നേടാത്ത ഗോൾ തന്റേതെന്ന പേരിൽ ആഘോഷിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ട്രോളുകൾ ഏറ്റു വാങ്ങുകയും ചെയ്തു.
What happened with ”Ronaldo was happy for Bruno”? Ronaldo is clearly asking why he didnt receive the goal here. SHAMELESS! pic.twitter.com/caqOTMEbQj
— Context Ronaldo (@ContextRonaldo) November 28, 2022
അതേസമയം ആ ഗോളിൽ തന്റേതു തന്നെയാണെന്ന് റൊണാൾഡോ കരുതുന്നുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മത്സരത്തിനു ശേഷമുള്ള ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ ഈയൊരു ചർച്ച നടത്തുന്നത്. മത്സരത്തിനു ശേഷം ടീമിനൊപ്പം വിജയം ആഘോഷിക്കുമ്പോൾ ആ ഗോൾ തന്റെ തലയിൽ ഉരഞ്ഞു പോയെന്ന രീതിയിൽ ആംഗ്യം കാണിക്കുന്ന റൊണാൾഡോ അതിനു ശേഷം നിരാശ പ്രകടിപ്പിക്കുന്നതും വ്യക്തമാണ്.
Ronaldo was still complaining about the Bruno goal but his fans are here saying he’s not pained 😭😭pic.twitter.com/CG493DR9EJ
— JEY🇦🇷🇪🇸 (@MmoaNkoaaa) November 28, 2022
സംഭവത്തിന്റെ പേരിൽ വളരെയധികം ട്രോളുകൾ റൊണാൾഡോ ഏറ്റു വാങ്ങുന്നുണ്ട്. ആ ഗോൾ സ്വന്തം പേരിലായിരുന്നെങ്കിൽ റൊണാൾഡോക്ക് പല റെക്കോർഡുകളും സ്വന്തമാക്കാൻ കഴിയുമായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പോർച്ചുഗീസ് താരമെന്ന യുസേബിയോയുടെ റെക്കോർഡിന് ഒപ്പമെത്താനും കോംപിറ്റിറ്റീവ് മത്സരങ്ങളിൽ ദേശീയ ടീമിനായി നൂറു ഗോളുകളെന്ന നേട്ടം കൈവരിക്കാനും റൊണാൾഡോക്ക് കഴിയും. അടുത്ത മത്സരത്തിൽ താരം അതു നേടുമെന്നാണ് ഏവരും കരുതുന്നത്.