ഗ്രീസ്മാന്റെ അവസാന നിമിഷത്തിലെ ഗോൾ ഓഫ്സൈഡ് വിധിച്ചതിന്റെ കാരണമിതാണ്

ഫ്രാൻസും ട്യുണീഷ്യയും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് മത്സരം കഴിഞ്ഞപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ട്യുണീഷ്യയാണ് 2018 ലോകചാമ്പ്യന്മാർക്കെതിരെ വിജയം നേടിയത്. നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ അമ്പത്തിയെട്ടാം മിനുട്ടിൽ വാഹബി ഖാസ്രിയാണ് ട്യുണീഷ്യയുടെ ഗോൾ നേടിയത്. അവസാന മിനുട്ടിൽ ഗ്രീസ്മാൻ ഫ്രാൻസിനായി ഒരു ഗോൾ മടക്കിയെങ്കിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി അത് ഓഫ്സൈഡ് വിധിച്ചതോടെ ടുണീഷ്യ വിജയം സ്വന്തമാക്കി.
ഒരു ഫ്രീകിക്കിന് ശേഷമാണ് അന്റോയിൻ ഗ്രീസ്മാന്റെ ഗോൾ പിറക്കുന്നത്. ഫ്രാൻസ് താരം ഫ്രീകിക്ക് എടുക്കുന്ന സമയത്ത് അന്റോയിൻ ഗ്രീസ്മൻ ഓഫ്സൈഡ് പൊസിഷനിൽ ആയിരുന്നു. അതിനു ശേഷം ടുണീഷ്യൻ താരം പന്ത് ഹെഡ് ചെയ്ത് അകറ്റാൻ നോക്കിയപ്പോൾ ഒരു ഹാഫ് വോളിയിലൂടെ താരം അത് വലക്കകത്ത് കയറ്റുകയായിരുന്നു. എന്നാൽ ഫ്രീകിക്കെടുത്തപ്പോൾ ഗ്രീസ്മാന്റെ സാന്നിധ്യം ടുണീഷ്യൻ പ്രതിരോധതാരത്തെ തടസപ്പെടുത്തി എന്ന കാരണത്താലാണ് റഫറി ഗോൾ ഓഫ്സൈഡ് വിധിച്ചത്.
Sad, sad way for #TUN to exit #WorldCup2022 but a superb performance overall. Griezmann’s ‘goal’ for #FRA disallowed for offside. pic.twitter.com/UY7CVIpAI2
— oneday@atime (@ianwyj) November 30, 2022
അതേസമയം ആരാധകർ അതിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കിക്കെടുക്കുമ്പോഴും അതിനു ശേഷവും ഗ്രീസ്മൻ ടുണീഷ്യൻ പ്രതിരോധതാരത്തിന്റെ അടുത്ത് പോലുമില്ല. പിന്നെങ്ങനെയാണ് താരം അവരെ തടസപ്പെടുത്തിയതെന്ന് റഫറി ഉറപ്പിക്കുകയെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഒന്നടങ്കം ചോദിക്കുന്നു. ട്യുണീഷ്യക്ക് റഫറി വിജയം ദാനം നൽകിയതാണെന്ന വാദവും പലരും ഉയർത്തുന്നുണ്ട്.
#Qatar2022 #FIFAWorldCupQatar2022 #TUNFRA
VAR says no goal ❌❌❌
Antoine Griezmann disallowed goal against Tunisia. Well done Tunisia on beating the current champion.
FT: 🇹🇳1-0🇫🇷pic.twitter.com/HkLTY0QUE9— Iris (@Iris4231) November 30, 2022
മത്സരത്തിൽ വിജയം നേടിയെങ്കിലും പ്രീ ക്വാർട്ടറിൽ കടക്കാൻ ട്യുണീഷ്യക്ക് കഴിഞ്ഞില്ല. ഡെന്മാർക്കിനെതിരെ വിജയം നേടിയ ഓസ്ട്രേലിയയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഓസ്ട്രേലിയ മൂന്നു മത്സരത്തിൽ രണ്ടു വിജയം നേടിയ ആറു പോയിന്റ് നേടിയപ്പോൾ ടുണീഷ്യ മൂന്നു മത്സരത്തിൽ ഒരു ജയവും ഒരു സമനിലയും നേടി നാല് പോയിന്റാണ് നേടിയത്.