പ്രതിവർഷം 1700 കോടി രൂപ, റെക്കോർഡ് കരാർ ഒപ്പിടാൻ ഒരുങ്ങി റൊണാൾഡോ

എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം നഷ്ടപ്പെടുകയും താരം മൊർഗ്ഗനുമായി നടത്തിയ അഭിമുഖത്തിൽ ക്ലബ്ബിനെയും പരിശീലകനെയും വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോ- മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധം വഷളാവുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ പോർച്ചുഗലിനൊപ്പം ലോകകപ്പിൽ ഇപ്പോൾ റൊണാൾഡോ കളിക്കുന്നത് ഒരു ക്ലബ്ബിനോടൊപ്പവുമില്ലാതെ ഫ്രീ ഏജന്റ് ആയിട്ടാണ്.
അതിനിടയിൽ ക്രിസ്ത്യാനോ റൊണാൾഡോ 200 മില്യൺ യൂറോയുടെ (ഏതാണ്ട് 1700 കോടി ഇന്ത്യൻ രൂപയോളം) ഒരു തകർപ്പൻ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി സ്പാനിഷ് ഫുട്ബോൾ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ അൽ-നസർ ക്ലബ്ബുമായി രണ്ടര വർഷത്തേക്ക് പരസ്യങ്ങൾ അടക്കം ഒരു സീസണിൽ 200 മില്യൺയൂറോ എന്ന റെക്കോർഡ് തുകയിൽ ധാരണയിലെത്തുമെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
BREAKING: Cristiano Ronaldo 'agrees a record-breaking £173MILLION-per-year contract with Saudi Arabia's Al Nassr' https://t.co/Jh6F2NgA2G pic.twitter.com/HWE1I4I392
— MailOnline Sport (@MailSport) November 30, 2022
നിലവിൽ പോർച്ചുഗലിനൊപ്പം ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ, രണ്ടു മത്സരങ്ങളിൽ രണ്ടും വിജയിച്ചു പ്രീക്വാർട്ടർ ഫൈനലിലേക്കെത്തിയ മൂന്നു ടീമുകളിൽ ഒന്നാണ് ഇപ്പോൾ പോർച്ചുഗൽ, നിലവിൽ റൊണാൾഡോയുടെ ശ്രദ്ധ മുഴുവൻ പോർച്ചുഗലിനെ ലോക കിരീടം അണിയിക്കുക എന്നതായിരിക്കും. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷമായിരിക്കും ഇതിനെക്കുറിച്ച് ഒരു അന്തിമ പ്രഖ്യാപനം ഉണ്ടായിരിക്കുക എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വലിയൊരു തുക താരത്തിന് ലഭിക്കുമെന്നതിനാൽ ഈ ഓഫർ സ്വീകരിക്കുമെന്ന് തന്നെയാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പിൽ തന്നെ തുടരാൻ ആണ് റൊണാൾഡോ ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിൽ നിന്നും ഓഫർ ലഭിക്കേണ്ടതായിട്ടുണ്ട്, അതില്ലാത്ത പക്ഷം താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ തന്നെയായിരിക്കും തീരുമാനം. ക്രിസ്ത്യാനോ റൊണാൾഡോക്ക് വേണ്ടി ബയേൺ യൂണിക് ശ്രമിക്കുകയില്ല എന്ന് വീണ്ടും ബയേൺ യൂണിറ്റ് സിഇഒ ഒലിവർ ഖാൻ ഇന്നലെയും വ്യക്തമാക്കിയിരുന്നു.